

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി ശബ്ദമുയർത്തിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻമാരെ കമന്ററി പറയുന്ന പാനലിൽ നിന്നു ഒഴിവാക്കി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). മൈക്കല്‍ ആതര്‍ട്ടൻ, നാസര്‍ ഹുസൈൻ എന്നിവരെയാണ് പുറത്താക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളിൽ നിന്നാണ് ഇരുവരേയും ഒഴിവാക്കിയത്.
പാകിസ്ഥാനിൽ ഈ മാസം 18 മുതൽ ആരംഭിച്ച ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ ഉള്‍പ്പെടുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരക്കുള്ള ആറംഗ കമന്ററി പാനലില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാരെ പുറത്താക്കാനുള്ള കാരണമെന്താണെന്നു പിസിബി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇമ്രാന്‍ഖാന്റെ മോചനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് നടപടിക്ക് കാരണം എന്നാണ് പുറത്തു വരുന്ന വിവരം.
ഓഗസ്‌റ്റില്‍ ലോര്‍ഡ്‌സില്‍ നിന്ന ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിനിടെ മൈക്കല്‍ ആതര്‍ട്ടന്‍ ഇമ്രാന്‍ ഖാന്റെ മക്കളായ കാസിം, സുലൈമാന്‍ എന്നിവരുമായി ഒരു അഭിമുഖം നടത്തിയിരുന്നു. സ്‌കൈ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്‌ത ഈ അഭിമുഖത്തില്‍, ജയിലില്‍ ഇമ്രാന്‍ ഖാന്റെ ആരോഗ്യം മോശമാണെന്നും അദ്ദേഹം തടവറയില്‍ ഒറ്റപ്പെട്ടു കഴിയുകയാണെന്നും മക്കള്‍ ആരോപിച്ചു. അഭിമുഖത്തിനു പിന്നാലെ ലോകത്തെ വിവിധ ക്രിക്കറ്റ് ടീമുകളിലെ ഇതിഹാസങ്ങൾ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് പരസ്യമായി തന്നെ രംഗത്തു വരികയും ചെയ്തു.
അന്ന് അഭിമുഖം പ്രസിദ്ധീകരിച്ച സ്കൈ സ്പോർട്സിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് രംഗത്തു വന്നിരുന്നു. രാജ്യാന്തര ക്രിക്കറ്റ് വേദിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്നു കാണിച്ച് പിസിബി സ്കൈ സ്പോർട്സിനെതിരെ പരാതിയും നൽകി. അഭിമുഖം വന്നതിനു പിന്നാലെ പാകിസ്ഥാൻ ഇംഗ്ലണ്ട് പര്യടനം ബഹിഷ്കരിക്കുമെന്നു വരെ ഭീഷണി മുഴക്കി.
നിലവിൽ മുൻ പാക് താരങ്ങളായ വഖാർ യൂനിസ്, അമീർ സൊഹൈൽ, ബാസിദ് ഖാൻ, ഉറൂജ് മുംതാസ് എന്നിവരാണ് കമന്ററി പാനലിൽ ഉള്ളത്. ശ്രീലങ്കയുടെ റോഷൻ അബെയ്സിംഗെ, ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചർ എന്നിവരും കളി പറയുന്ന പാനലിൽ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates