wpl  x
Sports

മുന്നില്‍ നിന്ന് നയിച്ച് ആഷ്‌ലി ഗാര്‍ഡ്‌നര്‍; യുപി വാരിയേഴ്‌സിന് മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്‌സ്

41 പന്തില്‍ 65 അടിച്ച് ആഷ്‌ലി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ യുപി വാരിയേഴ്‌സിനു മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.

41 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 6 ഫോറും 3 സിക്‌സും സഹിതമാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

സോഫി ഡിവൈന്‍ 20 പന്തില്‍ 38 റണ്‍സെടുത്തു. 5 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ ബാറ്റിങ്. അനുഷ്‌ക ശര്‍മയും തിളങ്ങി. താരം 30 പന്തില്‍ 44 റണ്‍സിലെത്തി.

10 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 27 റണ്‍സടിച്ച് ജോര്‍ജിയ വരേം സ്‌കോര്‍ 200 കടത്തി. ഭാരതി ഫുല്‍മാലി 7 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 14 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്താകാതെ നിന്നു.

യുപിയ്ക്കായി സോഫി എക്ലസ്റ്റോണ്‍ 2 വിക്കറ്റെടുത്തു. ശിഖ പാണ്ഡെ, ദിയേന്ദ്ര ഡോട്ടിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

wpl: Gujarat Giants set a target of 208 runs to win against UP Warriorz in today's first match of the Women's Premier League.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

വ്യാജ രേഖകൾ ചമച്ച് തട്ടിയത് 22 ലക്ഷം രൂപ; മുൻ ഖാദി ബോർഡ് ജീവനക്കാരന് 56 വർഷം തടവ്; 2,80,000 രൂപ പിഴ

ഗുരുവായൂരില്‍ വെള്ളിയും ശനിയും വൈകീട്ട് ദര്‍ശന നിയന്ത്രണം

പരക്കെ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാ​ഗ്രത

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

SCROLL FOR NEXT