വിജയം ആഘോഷിക്കുന്ന ​ഹൽലീൻ ഡിയോൾ indians vs warriorz x
Sports

തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്‌സ് വിജയം തൊട്ടു

അര്‍ധ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന് ഹര്‍ലീന്‍ ഡിയോള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി യുപി വാരിയേഴ്‌സ്. തുടരെ മൂന്ന് തോല്‍വികള്‍ക്കു പിന്നാലെയാണ് യുപി വിജയം പിടിച്ചത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് യുപി വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. യുപി 18.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 162 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ഹര്‍ലീന്‍ ഡിയോളിന്റെ കിടിലന്‍ ഇന്നിങ്‌സാണ് യുപിക്കു ജയമൊരുക്കിയത്. താരം 39 പന്തില്‍ 12 ഫോറുകള്‍ സഹിതം 64 റണ്‍സെടുത്തു. 11 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സുമായി ക്ലോ ട്രിയോണും തിളങ്ങി. ജയം സ്വന്തമാക്കുമ്പോള്‍ ഹര്‍ലീനും ക്ലോ ട്രിയോണും ക്രീസില്‍ നിന്നു.

ക്യാപ്റ്റൻ മെഗ് ലാന്നിങ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവര്‍ 25 വീതം റണ്‍സെടുത്തു. കിരണ്‍ നവ്ഗിരെ 10 റണ്‍സുമായി പുറത്തായി.

നേരത്തെ നാറ്റ് സീവര്‍ ബ്രാന്‍ഡിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മുംബൈ പൊരുതാവുന്ന സ്‌കോറിലെത്തിയത്. താരം 43 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 65 റണ്‍സെടുത്തു. നിക്കോള കാരി 20 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ അമന്‍ജോത് കൗറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 38 റണ്‍സ് കണ്ടെത്തി.

indians vs warriorz Harleen Deol scored an unbeaten 64 as the UP Warriroz registered their maden win of the competition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വീട്ടിൽ ഇൻഡോർ ചെടികൾ ഉണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

'കെകെആറിനെ കോടതി കയറ്റാം, ഒന്നും വേണ്ടെന്ന് മുസ്തഫിസുര്‍ പറഞ്ഞു'; വെളിപ്പെടുത്തല്‍

SCROLL FOR NEXT