wpl x
Sports

ഹര്‍മന്‍പ്രീത്, നാറ്റ് സീവര്‍ വെടിക്കെട്ട്; രണ്ടാം പോരില്‍ ജയം പിടിച്ച് മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സ് രണ്ടാം പോര് ജയിച്ച് വിജയ വഴിയില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് നിലവിലെ ചാംപ്യന്‍മാര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന മികച്ച സ്‌കോര്‍ ഡല്‍ഹിക്ക് മുന്നില്‍ വച്ചു. മറുപടി പറഞ്ഞ ഡല്‍ഹിയുടെ പോരാട്ടം 19 ഓവറില്‍ 145 റണ്‍സില്‍ അവസാനിച്ചു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഹര്‍മന്‍പ്രീത് പുറത്താകാതെ 42 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. നാറ്റ് സീവര്‍ 46 പന്തില്‍ 13 ഫോറുകള്‍ സഹിതം 70 റണ്‍സും വാരി. നിക്കോള കാരി 12 പന്തില്‍ 4 ഫോറുകള്‍ സഹിതം 21 റണ്‍സുമായി തിളങ്ങി.

ആദ്യ മത്സരത്തില്‍ മുംബൈയുടെ ടോപ് സ്‌കോററായി മാറിയ മലയാളി താരം സജന സജീവന്‍ ഇന്നിങ്‌സ് തീരുമ്പോള്‍ ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു. താരം 5 റണ്‍സെടുത്തു.

ജയം തേടിയിറങ്ങിയ ഡല്‍ഹിക്ക് ഒരു ഘട്ടത്തിലും ബാറ്റിങില്‍ മുന്‍തൂക്കം കിട്ടിയില്ല. 15 റണ്‍സ് വരെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ടു പോയ അവര്‍ അതിവേഗമാണ് തകര്‍ന്നത്. ഒരു ഘട്ടത്തില്‍ അവര്‍ 86 റണ്‍സിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങി.

33 പന്തില്‍ 56 റണ്‍സുമായി പൊരുതി നിന്ന വിന്‍ഡീസ് താരം ചിനെല്ലെ ഹെന്റിയുടെ ചെറുത്തു നില്‍പ്പില്ലായിരുന്നെങ്കിലും അവര്‍ 100 പോലും കടക്കില്ലായിരുന്നു. 5 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. മറ്റൊരാളും താരത്തെ പിന്തുണച്ചില്ല. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്‌സടക്കമുള്ളവര്‍ പരാജയമായി മാറി.

മുംബൈ നിരയില്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി നിക്കോള കാരി, അമേലിയ കെര്‍ എന്നിവര്‍ തിളങ്ങി. നാറ്റ് സീവര്‍ ബൗളിങിലും തിളങ്ങി. താരം രണ്ട് വിക്കറ്റെടുത്തു. ഷബ്‌നിം ഇസ്മയില്‍, സംസ്‌കൃതി ഗുപ്ത എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

wpl: Mumbai Indians hammered Delhi Capitals by 50 runs to open their campaign in the tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

എഐ തട്ടിപ്പ് കണ്ടെത്തൽ പ്രയാസകരം,തിരിച്ചറിയാൻ ചില വഴികൾ; നിർദ്ദേശങ്ങളുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി

SCROLL FOR NEXT