മെ​ഗ് ലാന്നിങ്, ഫോബ് ലിച്ഫീൽഡ് warriorz vs indians  x
Sports

മെഗ് ലാന്നിങും ലിച്ഫീല്‍ഡും പൊരുതി; മുംബൈക്ക് മുന്നില്‍ 188 റണ്‍സ് ലക്ഷ്യം വച്ച് യുപി വാരിയേഴ്‌സ്

3 വിക്കറ്റുകള്‍ വീഴ്ത്തി അമേലിയ കെര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ 188 റണ്‍സ് വിജയ ലക്ഷ്യം വച്ച് യുപി വാരിയേഴ്‌സ്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് യുപി മികച്ച സസ്‌കോറിലെത്തിയത്. മെഗ് ലാന്നിങ് 45 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 70 റണ്‍സെടുത്തു. ലിച്ഫീല്‍ഡ് 37 പന്തില്‍ 61 റണ്‍സും അടിച്ചെടുത്തു. താരം 7 ഫോറും 3 സിക്‌സും പറത്തി.

ഹര്‍ലീന്‍ ഡിയോള്‍ 16 പന്തില്‍ 25 റണ്‍സെടുത്തു. ക്ലോ ട്രിയോണ്‍ 13 പന്തില്‍ 21 റണ്‍സും സ്വന്തമാക്കി. അവസാന ഓവറില്‍ യുപിക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി.

മുംബൈക്കായി അമേലിയ കെര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍ ബ്രാന്‍ഡ് 2 വിക്കറ്റ് സ്വന്തമാക്കി. നിക്കോള കാരി, ഹെയ്‌ലി മാത്യൂസ്, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

WPL warriorz vs indians Meg Lanning and Phoebe Litchfield led a brilliant recovery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT