'ജീവിതത്തിന്റെ നൈമിഷികത തിരിച്ചറിഞ്ഞു'; കോമയിലായിരുന്ന ഡാമിയന്‍ മാര്‍ട്ടിന്‍ ആരോഗ്യവാനായി വീട്ടില്‍ തിരിച്ചെത്തി

വീട്ടില്‍ തിരിച്ചെത്തിയതിലും, കടല്‍ത്തീരത്തെ മണലില്‍ കാല്‍ ചവിട്ടി നില്‍ക്കാന്‍ കഴിയുന്നതിലും വലിയ സന്തോഷം. ഈ സമയത്ത് എനിക്കും എന്റെ കുടുംബത്തിനും പിന്തുണയുമായി എത്തിയ എല്ലാവര്‍ക്കും നന്ദി
 Damien Martyn
Damien Martyn
Updated on
1 min read

മെല്‍ബണ്‍: മസ്തിഷ്‌കജ്വര ബാധയില്‍ നിന്ന് രോഗമുക്തനായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡാമിയന്‍ മാര്‍ട്ടിന്‍ ആശുപത്രി വിട്ടു. ജീവിതം എത്രമാത്രം ദുര്‍ബലമാണെന്ന് ഈ അനുഭവം തന്നെ ഓര്‍മിപ്പിച്ചുവെന്ന് ഡാമിയില്‍ മാര്‍ട്ടിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലെ ആശുപത്രിയില്‍ മൂന്നാഴ്ചയിലേറെ ചികിത്സയിലായിരുന്നു താരം.

 Damien Martyn
ശ്രേയസ് അയ്യര്‍ ടി20 ടീമില്‍; ന്യൂസിലന്‍ഡിനെതിരായ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ബിസിസിഐ

2025 ഡിസംബര്‍ 27-നാണ് മാര്‍ട്ടിനെ മസ്തിഷ്‌കജ്വരബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കോമയിലേക്ക് മാറിയെങ്കിലും നാലുദിവസത്തിനുശേഷം സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇപ്പോള്‍ കഠിനമായ ആ അവസ്ഥകളെ മറികടന്നെന്ന് താരം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. '2026-നെ വരവേല്‍ക്കാന്‍ ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു! വീട്ടില്‍ തിരിച്ചെത്തിയതിലും, കടല്‍ത്തീരത്തെ മണലില്‍ കാല്‍ ചവിട്ടി നില്‍ക്കാന്‍ കഴിയുന്നതിലും വലിയ സന്തോഷം. ഈ സമയത്ത് എനിക്കും എന്റെ കുടുംബത്തിനും പിന്തുണയുമായി എത്തിയ എല്ലാവര്‍ക്കും നന്ദി,' ഒരു കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രത്തോടൊപ്പം താരം എക്‌സില്‍ പങ്കുവച്ച വൈകാരിക കുറിപ്പില്‍ പറയുന്നു.

 Damien Martyn
മുംബൈയില്‍ അഞ്ച് ഏക്കറില്‍ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും

ജീവിതത്തിന്റെ നൈമിഷികത എന്തെന്ന് ഈ വേദനാജനകമായ അനുവഭം തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. '2025 ഡിസംബര്‍ 27-ന് എന്റെ ജീവിതം എന്റെ കൈകളില്‍ നിന്ന് കൈവിട്ടുപോയി... മെനിഞ്ചൈറ്റിസ് എന്റെ മസ്തിഷ്‌കത്തെ കീഴ്‌പ്പെടുത്തി. ഒടുവില്‍ ആ പോരാട്ടത്തില്‍ ഞാന്‍ വിജയിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പകുതി ചാന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കോമയിലായിരുന്ന ഞാന്‍ എട്ടുദിവസത്തിനുശേഷം ജീവിതത്തിലേക്ക് തിരികെ എത്തി. നാലുദിവസത്തിനുളളില്‍ ഡോക്ടര്‍മാരെയെല്ലാം അത്ഭുതപ്പെടുത്തി ഞാന്‍ നടക്കാനും സംസാരിക്കാനും തുടങ്ങി. ആശുപത്രിയില്‍ നിന്ന് എന്നെ ഡിസ്ചാര്‍ജ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി'- മാര്‍ട്ടീന്‍ കുറിച്ചു.

ഓസ്‌ട്രേലിയയ്ക്കായി 208 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ചിട്ടുള്ള ഡാമിയന്‍ മാര്‍ട്ടിന്‍ 1999, 2003 ഏകദിന ലോകകപ്പുകളും 2006 ചാംപ്യന്‍സ് ട്രോഫിയും നേടിയ ടീമില്‍ അംഗമായിരുന്നു.

Summary

I'm back, reminded me of how fragile life is: Damien Martyn returns home from hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com