

മുംബൈ: മുംബൈയില്‍ അഞ്ചേക്കറോളം വരുന്ന ഭൂമി വാങ്ങി അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും. മുംബൈയിലെ അലിബാഗില്‍ ഇരുവരും ചേര്‍ന്ന് ആഡംബര പ്രോപ്പര്‍ട്ടി വാങ്ങിയ വാര്‍ത്ത ആരാധകരും ഏറ്റെടുത്തു. 37.86 കോടി രൂപ മുടക്കിയാണ് ഇരുവരും ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2026 ജനുവരി 13നായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷന്‍. അലിബാഗിലെ റായ്ഗഡ് ജില്ലയിലെ മനോഹരമായ ആവാസ് ബീച്ചിന് സമീപമാണ് വിരുഷ്‌ക ദമ്പതികളുടെ പുതിയ പ്രോപ്പര്‍ട്ടി. നാലുവര്‍ഷത്തിനുള്ളില്‍ അലിബാഗില്‍ കോഹ്‌ലിയും അനുഷ്‌കയും നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്.
അലിബാഗില്‍ ഇരുവര്‍ക്കും നേരത്തേ ആഡംബര ഫാംഹൗസും ഉണ്ട്. 34 കോടി രൂപയാണ് അതിന്റെ മൂല്യം. ആ വില്ലയില്‍ പ്രീമിയം ഇന്റീരിയര്‍, ലാന്‍ഡ്സ്‌കേപ്പ് ചെയ്ത പൂന്തോട്ടങ്ങള്‍, സ്വകാര്യ നീന്തല്‍ക്കുളം എന്നിവയാണുള്ളത്.
അലിബാഗിന് പുറമെ, മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികള്‍ക്ക് ആഡംബര വീടുകളുണ്ട്. മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യത കണക്കിലെടുത്ത് അനുഷ്‌കയും കോഹ്‌ലിയും ലണ്ടനിലേക്ക് താമസം മാറിയിരുന്നു.
Virat Kohli and Anushka Sharma splurge Rs 37.86 crore on 5.1 acre Alibaug property
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates