WTC Points Table x
Sports

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടിക; വിന്‍ഡീസിനെ തകര്‍ത്ത് കിവികള്‍ മൂന്നാമത്; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

പോയിന്റ് പട്ടികയില്‍ വീണ്ടും താഴോട്ടിറങ്ങി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്കു വീണ്ടും തിരിച്ചടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ന്യൂസിലന്‍ഡ് കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തായത്. പിന്നാലെയാണ് കിവികളുടെ കൂറ്റന്‍ ജയം വന്നത്.

100 ശതമാനം വിജയവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 75 ശതമാനവുമായി ദക്ഷിണാഫ്രിക്ക രണ്ടാമത്. മൂന്നാമതുള്ള കിവികള്‍ക്ക് 66.67 ആണ് വിജയ ശതമാനം. നാലാമതുള്ള ശ്രീലങ്കയ്ക്കും ഇത്ര തന്നെ ശതമാനം. അഞ്ചാം സ്ഥാനത്ത് പാകിസ്ഥാനാണ്. അവര്‍ക്ക് 50 ശതമാനം. ഇന്ത്യയ്ക്ക് 48.15ആണ് വിജയ ശതമാനം.

വിന്‍ഡീസിനെതിരെ കിവികള്‍ 9 വിക്കറ്റ് ജയമാമ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 205 റണ്‍സില്‍ പുറത്താക്കിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 128 റണ്‍സില്‍ അവസാനിപ്പിച്ച കിവീസ് വിജയ ലക്ഷ്യമായ 56 റണ്‍സ് ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തു മറികടന്നാണ് അതിവേഗ ജയം സ്വന്തമാക്കിയത്. ഇതോടെയാണ് അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറിയത്.

WTC Points Table: India were placed fifth after they were blanked 2-0 by South Africa at home last month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ 'അമ്മ'യില്‍ ചര്‍ച്ച നടന്നിട്ടില്ല, ഞങ്ങള്‍ അവള്‍ക്കൊപ്പം; ശ്വേത മേനോന്‍

ഭാര്യയടക്കം കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു; യുവാവിന് വധശിക്ഷ

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്, പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് പ്രോസിക്യൂഷൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT