കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി രാജസ്ഥാന്‍ റോയല്‍സ് യുവ താരം യശസ്വി ജയ്‌സ്വാള്‍. 13 പന്തില്‍ 50 റണ്‍സെടുത്താണ് താരത്തിന്റെ നേട്ടം. ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് താരത്തിന്റെ നേട്ടം.
കൊല്‍ക്കത്തയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്നിങ്‌സിന്റെ ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ തൂക്കി രണ്ട് പന്തില്‍ 12 റണ്‍സെന്ന രീതിയിലാണ് യശസ്വി കുതിപ്പിന് തുടക്കമിട്ടത്. കെകെആര്‍ ക്യാപ്റ്റന്‍ നിതീഷ് റാണ എറിഞ്ഞ ഒന്നാം ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 26 റണ്‍സാണ് താരം ഒറ്റയ്ക്ക് വാരിയത്.
കെഎല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ നേടിയ 14 പന്തിലെ അര്‍ധ സെഞ്ച്വറി നേട്ടമാണ് യശസ്വി മറികടന്നത്. പഞ്ചാബ് കിങ്‌സിനായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു രാഹുലിന്റെ ഫിഫ്റ്റി. മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സായിരുന്നു പാറ്റ് കമ്മിന്‍സിന്റേത്.
യുസൂഫ് പഠാന്‍സ, സുനില്‍ നരെയ്ന്‍, നിക്കോളാസ് പുരന്‍ എന്നിവര്‍ 15 പന്തില്‍ അര്‍ധ സെഞ്ച്വറി ഐപിഎല്ലില്‍ അടിച്ചെടുത്തിട്ടുണ്ട്. സുരേഷ് റെയ്‌ന, ഇഷാന്‍ കിഷന്‍ എന്നിവര്‍ 16 പന്തില്‍.
ക്രിക്കറ്റിന്റെ എല്ലാ പോരാട്ടങ്ങളും എടുത്താല്‍ ആ പട്ടികയില്‍ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ അര്‍ധ ശതകമാവും ഇത്. 12 പന്തില്‍ 50 അടിച്ച യുവരാജ് സിങ് അടക്കമുള്ള അഞ്ച് താരങ്ങളുണ്ട്. യുവിയെ കൂടാതെ കൗഷല്യ വീരരത്‌നെ, വെയ്ന്‍ വൈറ്റ്, ക്രിസ് ഗെയ്ല്‍, ഹസ്‌റത്തുല്ല സസായ് എന്നിവരാണ് 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates