യശസ്വി ജയ്സ്വാൾ എക്സ്
Sports

അവസാന നിമിഷം ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇല്ല, മുംബൈ ടീമില്‍ നിന്നും പുറത്ത്; യശസ്വി ജയ്‌സ്വാളിന് തിരിച്ചടി

വിദര്‍ഭ- മുംബൈ രഞ്ജി ട്രോഫി സെമി ഫൈനല്‍ നാളെ മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു വീണ്ടും തിരിച്ചടി. നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനല്‍ പോരാട്ടത്തിനുള്ള മുംബൈ ടീമില്‍ നിന്നും താരം പുറത്ത്. പരിക്കാണ് വില്ലനായത്.

വലത് കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിശീലനത്തിനിടെയാണ് പരിക്കെന്നാണ് വിവരം.

ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള 15 അംഗ ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ യശസ്വിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നതോടെ ഓപ്പണര്‍ പുറത്താകുകയായിരുന്നു.

ഈയടുത്ത് സമീപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് താരം അന്താരാഷ്ട്ര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ സാധിച്ചില്ല. ഇതേ പരമ്പരയില്‍ തന്നെ വരുണും അരങ്ങേറി. താരം നേരത്തെ ടി20 പരമ്പരയില്‍ മിന്നും ബൗളിങ് പുറത്തെടുത്തിരുന്നു. അതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും താരത്തെ ഉള്‍പ്പെടുത്തി പിന്നാലെ യശസ്വിയെ മാറ്റി ചാംപ്യന്‍സ് ട്രോഫി ടീമിലും ഉള്‍പ്പെടുത്തി.

വിദര്‍ഭയ്‌ക്കെതിരെയാണ് മുംബൈയുടെ സെമി പോരാട്ടം. നാളെ മുതലാണ് പോരാട്ടം. മറ്റൊരു സെമിയില്‍ കേരളം ഗുജറാത്തുമായി ഏറ്റുമുട്ടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്