Yograj Singh Slams Ravichandran Ashwin Over Arjun Tendulkar IPL Remark file
Sports

'അർജുൻ ടെണ്ടുൽക്കറെ വിമർശിക്കാൻ നീ ആര് ?', അശ്വിനെതിരെ യുവരാജ് സിങിന്റെ പിതാവ്

ലേലത്തിൽ 30 ലക്ഷം രൂപ നൽകിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരത്തെ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ അർജുൻ ടെണ്ടുൽക്കർ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. മുൻപ് മൂന്ന് സീസണുകൾ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു താരത്തിന് വേണ്ടത്ര പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മുംബൈ ഇന്ത്യൻസ് അർജുനെ ഒഴിവാക്കുക ആയിരുന്നു. ലേലത്തിൽ 30 ലക്ഷം രൂപ നൽകിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരത്തെ സ്വന്തമാക്കിയത്.

എന്നാൽ ഈ സീസണിൽ ലഖ്‌നൗ ടീമിന് വേണ്ടി ബൗൾ ഏറിയാൻ അർജുന് അവസരം ലഭിക്കില്ലെന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ പറയുന്നത്. ലഖ്‌നൗ ടീമിൽ ഇതിനകം തന്നെ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേഷ് ഖാൻ, മുഹമ്മദ് ഷമി പോലുള്ള മുൻനിര ഫാസ്റ്റ് ബൗളർമാർ ഉണ്ട്. അതിനാൽ അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽ ഇടം നേടുക വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു അശ്വിന്റെ വാദം.

ഇതിനെതിരെ യുവരാജ് സിങിന്റെ പിതാവും അർജുൻ ടെണ്ടുൽക്കറുടെ പരിശീലകൻ കൂടിയായ യോഗ്‌രാജ് സിങ് വിമർശനവുമായി രംഗത്ത് എത്തി.

''അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ അയാൾക്കുണ്ടാകണം. ഒരു താരത്തിന് അത് ചെയ്യാൻ കഴിയില്ല, ഇത് ചെയ്യാൻ കഴിയില്ല എന്ന് പറയാൻ നീയാരാണ്? അവൻ സച്ചിൻ ടെൻഡുൽക്കറുടെ മകനാണ് എന്നത് വേറെ കാര്യം. അവൻ ഒരു ബൗളർ മാത്രമല്ല, അവന്‍റെ ബാറ്റിങ് പ്രകടനങ്ങൾ കണ്ടാൽ അശ്വിൻ ഞെട്ടും'' യോഗ്‌രാജ് സിങ് പറഞ്ഞു.

Yograj Singh Slams Ravichandran Ashwin Over Arjun Tendulkar IPL Remark.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരന്‍; വിഡി സതീശനെ പുകഴ്ത്തി പി കെ ശശി

ചുട്ടുപ്പൊള്ളുന്ന വെയിൽ! ബാഗിൽ ഇതൊക്കെ ഉണ്ടല്ലൊല്ലെ

നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം

SCROLL FOR NEXT