ഫോട്ടോ: ട്വിറ്റർ 
Sports

'നിങ്ങള്‍ക്ക് ഇത് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ കിട്ടില്ല'; ഉമ്രാന്‍ മാലിക്കിനെ ചൂണ്ടി ഇയാന്‍ ബിഷപ്പ്‌

ലൈനിലും ലെങ്ത്തിലും പരിശീലനം നല്‍കി ഒരു താരത്തെ നിങ്ങള്‍ക്ക് വളര്‍ത്തിക്കൊണ്ട് വരാം. പക്ഷേ വേഗതയില്‍ ബൗള്‍ ചെയ്യുന്നത് എങ്ങനെ എന്ന് പഠിപ്പിക്കാനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസയില്‍ മൂടി വിന്‍ഡിസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. നിങ്ങള്‍ക്ക് പേസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങി വരാന്‍ കഴിയില്ലെന്നാണ് ഇയാന്‍ ബിഷപ്പ് പറയുന്നത്. 

ലൈനിലും ലെങ്ത്തിലും പരിശീലനം നല്‍കി ഒരു താരത്തെ നിങ്ങള്‍ക്ക് വളര്‍ത്തിക്കൊണ്ട് വരാം. പക്ഷേ വേഗതയില്‍ ബൗള്‍ ചെയ്യുന്നത് എങ്ങനെ എന്ന് പഠിപ്പിക്കാനാവില്ല. ശത്രുതയോടെയാണ് മാലിക് പന്തെറിയുന്നത്. അതിനര്‍ഥം ഏതൊരു വലിയ ബാറ്ററും അവന് മുന്‍പില്‍ അസ്വസ്ഥനാവും എന്നാണ്, ഇയാന്‍ ബിഷപ് ചൂണ്ടിക്കാണിക്കുന്നു. 

വേഗത കൊണ്ട് ഉമ്രാന്‍ മാലിക് നിങ്ങളെ ഭയപ്പെടുത്തും

ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനേയും ഇംഗ്ലണ്ടിന്റെ ആര്‍ച്ചറേയും പോലെ വേഗത കൊണ്ട് ഉമ്രാന്‍ മാലിക് നിങ്ങളെ ഭയപ്പെടുത്തും. ഹൈദരാബാദിന്റെ ബൗളിങ് കോച്ച് ഡെയ്ല്‍ സ്‌റ്റെയ്‌നിനും അവനെ ഇഷ്ടമാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ ഉമ്രാന്‍ കളിക്കും. ഇത്രയും വലിയ രാജ്യത്ത് എത്രമാത്രം ഉമ്രാന്‍ മാലിക്കുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇയാന്‍ ബിഷപ് ചോദിക്കുന്നു...

ഐപിഎല്ലില്‍ ഈ സീസണില്‍ ഹൈദരാബാദിന്റെ ആറ് കളിയിലും ഉമ്രാന്‍ മാലിക് പ്ലേയിങ് ഇലവനില്‍ ഇടം നേടി. 6 കളിയില്‍ നിന്ന് 9 വിക്കറ്റും വീഴ്ത്തു. ഇക്കണോമി റേറ്റ് 9.13 നില്‍ക്കുന്നതാണ് ഇവിടെ ഉമ്രാന്‍ മാലിക്കിന് തിരിച്ചടിയാവുന്ന ഘടകം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം