ഫോട്ടോ: ട്വിറ്റര്‍ 
Sports

'എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്, നന്ദി മകനേ'; നീരജിനെ അഭിനന്ദിച്ച് പി ടി ഉഷ

എന്റെ സഫലമാവാത്ത സ്വപ്‌നമാണ് മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം നീ യാഥാര്‍ഥ്യമാക്കിയത്, പിടി ഉഷ ട്വിറ്ററില്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

130 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് സ്വര്‍ണ നിറം ചാര്‍ത്തിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോ നീരജ് ചോപ്രയെ അഭിനന്ദിച്ച സ്പ്രിന്റ് റാണി പി ടി ഉഷ. എന്റെ സഫലമാവാത്ത സ്വപ്‌നമാണ് മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം നീ യാഥാര്‍ഥ്യമാക്കിയത്, പിടി ഉഷ ട്വിറ്ററില്‍ കുറിച്ചു. 

നന്ദി എന്റെ മകനെ എന്നാണ് നീരജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിടി ഉഷ പറയുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ 37 കൊല്ലം മുന്‍പ് ലോസ് ആഞ്ചലസില്‍ ഫോട്ടോ ഫിനിഷ് വിധിയെഴുത്തിലാണ് ഉഷയ്ക്ക് ഒളിംപിക്‌സ് മെഡല്‍ നഷ്ടമായത്. 

ആദ്യ രണ്ട് ശ്രമങ്ങളില്‍ തന്നെ 87 മീറ്ററിന് മുകളിലേക്ക് ജാവലിന്‍ പറത്തി നീരജ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തില്‍ തന്നെ ഇന്ധനം നിറച്ചു. ആറ് ശ്രമങ്ങളില്‍ എതിരാളികളില്‍ ഒരാള്‍ പോലും നീരജിന്റെ ഏറിനെ മറികടക്കാന്‍ പോന്ന പ്രകടനം പുറത്തെടുത്തില്ല. ഒടുവില്‍ ഇന്ത്യ കാത്തിരുന്ന ആ സ്വര്‍ണവും എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

അമ്മയുടെ മരണം അറിഞ്ഞ് വീട്ടിലെത്തി; മകളും മരിച്ചു

'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ

പ്രമോഷണല്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിലക്ക്; നിയമം ലംഘിച്ചാല്‍ വന്‍ പിഴ

'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)