ചഹലും ധനശ്രീയും/ ട്വിറ്റർ 
Sports

'നീ എന്റെ പെണ്ണാണ്, ഞാന്‍ നിന്റെ ചെക്കനും'-  ക്രിക്കറ്റും നൃത്തവും ചിരി മുഹൂര്‍ത്തങ്ങളും; ചഹലിന്റെ വിവാഹ വീഡിയോ ടീസര്‍ സൂപ്പര്‍ ഹിറ്റ്

'നീ എന്റെ പെണ്ണാണ്, ഞാന്‍ നിന്റെ ചെക്കനും'-  ക്രിക്കറ്റും നൃത്തവും ചിരി മുഹൂര്‍ത്തങ്ങളും; ചഹലിന്റെ വിവാഹ വീഡിയോ ടീസര്‍ സൂപ്പര്‍ ഹിറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. ചഹലും ധനശ്രീ വര്‍മയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. ഇതിന്റെ വീഡിയോ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഈ മാസം 27നാണ് വീഡിയോയുടെ റിലീസ്. 

വീഡിയോയുടെ ടീസര്‍ ചഹല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കിട്ടിട്ടുണ്ട്. 'നീ എന്റെ പെണ്ണാണ്, ഞാന്‍ നിന്റെ ചെക്കനും. ഞാന്‍ നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു'- എന്ന കുറിപ്പോടെയാണ് ചഹല്‍ ടീസര്‍ പങ്കിട്ടിരിക്കുന്നത്. 

നൃത്തവും ക്രിക്കറ്റും കുഞ്ഞു കുഞ്ഞു രസകരമായ നിമിഷങ്ങളും നിരവധി ചിരി മുഹൂര്‍ത്തങ്ങളുമൊക്കെയായി വലിയൊരു കാഴ്ച തന്നെ ആരാധകര്‍ക്കായി വീഡിയോയിലുണ്ടെന്ന് ടീസര്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും. ധനശ്രീ കൊറിയോഗ്രാഫറും യുട്യൂബറും ഒക്കെയാണ്. അതിനാല്‍ തന്നെ നൃത്തവും സംഗീതവും ചേരുന്ന ഒട്ടനവധി നിമിഷങ്ങള്‍ വീഡിയോയിലുണ്ടാകും. 

ഇതിനോടകം തന്നെ നിരവധി പേര്‍ ടീസര്‍ കണ്ടു കഴിഞ്ഞു. അഭിനന്ദനവുമായി നിരവധി കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'