സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യൂസഫ് പഠാന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Sports

സച്ചിന് പിന്നാലെ യൂസഫ് പഠാനും കോവിഡ് 

ശനിയാഴ്ച കോവിഡ് പോസിറ്റീവായ വിവരം സച്ചിന്‍ അറിയിച്ചതിന് പിന്നാലെയാണ് യൂസഫ് പഠാനും കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് കോവിഡ്. ശനിയാഴ്ച കോവിഡ് പോസിറ്റീവായ വിവരം സച്ചിന്‍ അറിയിച്ചതിന് പിന്നാലെയാണ് യൂസഫ് പഠാനും കോവിഡ് സ്ഥിരീകരിച്ചത്. 

റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും യൂസഫ് പഠാന്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും യൂസഫ് ആവശ്യപ്പെട്ടു. 

റായ്പൂരിലായിരുന്നു റോഡ് സേഫ്റ്റി ലോക സീരീസ്. മാര്‍ച്ച് 21ന് നടന്ന ഫൈനലിലാണ് ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ലെജന്‍ഡ്‌സ് കിരീടം ചൂടിയത്. സച്ചിനും, പഠാന്‍ സഹോദരങ്ങള്‍ക്കും പുറമെ, സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ് എന്നിങ്ങനെ പല പ്രമുഖ മുന്‍ ഇന്ത്യന്‍ താരങ്ങളും ടീമിന്റെ ഭാഗമായി. 

ശനിയാഴ്ച രാവിലെയോടെയാണ് സച്ചിന്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും സച്ചിന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

'നെഞ്ചിൽ ഇടിത്തീ വീണപോലെ, അങ്ങയെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യും'; നാനാ പടേക്കറിന്റെ വിയോ​ഗത്തിൽ വിതുമ്പി സിനിമാ ലോകം

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി