ഫോട്ടോ: ട്വിറ്റർ 
Sports

100 മീറ്റർ സിക്സിന് എട്ട് റൺസ്; ‘ചേട്ടാ മൂന്ന് ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം’! ചോപ്രയെ ട്രോളി ചഹൽ

ലിവിങ്സ്റ്റൻ തകർത്തടിക്കുന്നതിനിടെ മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയെ ട്രോളി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം സമ്മാനിച്ചവരിൽ പ്രധാനി ഇം​ഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ ആയിരുന്നു. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. 32 പന്തിൽ 60 റൺസെടുത്ത് താരം ഐപില്ലിലെ തന്റെ കന്നി അർധ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. 

ലിവിങ്സ്റ്റൻ തകർത്തടിക്കുന്നതിനിടെ മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയെ ട്രോളി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. 

32 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമാണു ഇംഗ്ലീഷ് ഓൾ റൗണ്ടർ അടിച്ചെടുത്തത്. മുകേഷ് ചൗധരിയുടെ അഞ്ചാം ഓവറിൽ ലിവിങ്സ്റ്റൻ പായിച്ച ഒരു സിക്സർ 108 മീറ്ററാണു പറന്നത്. സീസണിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട സിക്സറിനുള്ള റെക്കോർഡും ഇതോടെ ലിവിങ്സ്റ്റൻ സ്വന്തമാക്കി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കുറിച്ച സ്വന്തം പേരിലുള്ള റെക്കോർഡാണു (105 മീറ്റർ) താരം മറികടന്നത്.

ലിവങ്സിറ്റണിന്റെ കൂറ്റർ സിക്സറിനു പിന്നാലെയായിരുന്നു ചോപ്രയുടെ ട്വീറ്റ്‍. ഈ ട്വീറ്റിനുള്ള മറുപടിയിലാണ് ചഹൽ ചോപ്രയെ ട്രോളിയത്. 100 മീറ്റർ മാർക്ക് പിന്നിടുന്ന സിക്സറുകൾക്ക് ആറ് റൺസിന് പകരം എട്ട് റൺസ് നൽകണമെന്നായിരുന്നു ചോപ്ര ട്വിറ്ററിൽ കുറിച്ചത്. ചോപ്രയുടെ നിർദേശത്തിന് പിന്നാലെ ചഹൽ കുറിച്ചു- ‘ചേട്ടാ അങ്ങനെയെങ്കിൽ മൂന്ന് ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം’! 

ചഹലിന്റെ നർമത്തിൽ ചാലിച്ചുള്ള മറുപടി സുരേഷ് റെയ്ന അടക്കമുള്ള താരങ്ങൾക്കും ഇഷ്ടപ്പെട്ടു. ആരാധകരും താരത്തിന്റെ മറുപടി ട്രോൾ ഏറ്റെടുത്തു.  

ഈ വാർത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT