Zaheer Khan Appointed Chennai Super Kings Head Coach 
Sports

ഫ്‌ളെമിങ്ങിന് പകരക്കാരനായി; സിഎസ്‌കെയെ ഇനി സഹീര്‍ ഖാന്‍ പരിശീലിപ്പിക്കും

2011 ലോകകപ്പ് വിജയത്തിലെ പ്രധാന ശില്‍പ്പിയായ സഹീര്‍ ഖാന്റെ വരവോടെ പ്രകടനത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സിഎസ്‌കെ) പുതിയ മുഖ്യപരിശീലകനായ ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാനെ നിയമിച്ചു. 2027ലെ ഐപിഎല്‍ സീസണിലേക്കാണ് ഈ പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടോളമായി സിഎസ്‌കെയുടെ നെടുംതൂണായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ പകരക്കാരനായാണ് സഹീര്‍ എത്തുന്നത്. ആദ്യം കളിക്കാരനായും പിന്നീട് ദീര്‍ഘകാലം ഹെഡ് കോച്ചായും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഉണ്ടായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിങ്, ഫ്രാഞ്ചൈസിക്ക് 5 ഐപിഎല്‍ കിരീടങ്ങളും 2 ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും സമ്മാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും സീസണുകളിലായി ടീമിന്റെ പ്രകടനത്തിലുണ്ടായ ഇടിവ് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ഫ്‌ളെമിങ്ങുമായി വഴിപിരിഞ്ഞ സിഎസ്‌കെ മാനേജ്‌മെന്റ്, തന്ത്രപരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസര്‍മാരില്‍ ഒരാളും, 2011ലെ ലോകകപ്പ് വിജയത്തിലെ പ്രധാന ശില്‍പ്പിയുമായ സഹീര്‍ ഖാന്റെ വരവോടെ ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി. ഇതിനുമുന്‍പ് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് മാനേജ്മെന്റിലും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായും പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് സഹീര്‍ മഞ്ഞപ്പടയുടെ ചുമതലയേല്‍ക്കുന്നത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നാണ് നിയമനത്തിന് പിന്നാലെ സഹീര്‍ ഖാന്‍ പ്രതികരിച്ചത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ സൂപ്പര്‍ഫാന്‍സ് സൃഷ്ടിക്കുന്ന ആവേശം സവിശേഷമാണെന്നും ഫ്രാഞ്ചൈസിക്കൊപ്പം ചേരാന്‍ താന്‍ കാത്തിരിക്കുകയാണെന്നും സഹീര്‍ പറഞ്ഞു. എംഎസ് ധോനിയും നായകന്‍ ഋതുരാജ് ഗെയ്ക്വാദും ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരം എത്തുന്ന സഹീര്‍ ഖാന്റെ കീഴില്‍, അടുത്ത സീസണില്‍ വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് മഞ്ഞപ്പട. കഴിഞ്ഞ സീസണില്‍ മിക്ചചപ്രകടനം കാഴ്ചവച്ച സഞ്ജു സാംസണിലും ടീമിന് വലിയ പ്രതീക്ഷയാണുള്ളത്.

Zaheer Khan Appointed Chennai Super Kings Head Coach for IPL 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ എത്തി; പശ്ചിമേഷ്യയിൽ ആശങ്ക

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില്‍ കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'500 മെഗാവാട്ടിന്റെ കുറവ്'; സംസ്ഥാനത്ത് ഇന്ന് രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍

മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്