

നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായി അനശ്വര രാജൻ. ശാരീരികമായി അസുഖം ബാധിച്ച പല ഘട്ടങ്ങളിലും മമിത തനിക്കൊപ്പം നിന്ന് പിന്തുണച്ചിട്ടുണ്ടെന്നും ആ കരുതലും പിന്തുണയും ഏറെ വിലമതിക്കുന്നുവെന്നും അനശ്വര പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.
‘എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന ആളാണ് മമിത. ശാരീരികമായി അസുഖം ബാധിച്ച ഒരുപാട് സാഹചര്യങ്ങളിൽ അവൾ എന്റെ കൈപിടിച്ച് കൂടെയുണ്ടായിരുന്നു. എനിക്ക് താങ്ങായി നിന്നു. അവൾ നൽകുന്ന ആ ഉറപ്പും പിന്തുണയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് മമിതയെ ഇഷ്ടമാണ്,’ എന്നായിരുന്നു അനശ്വരയുടെ വാക്കുകൾ.
സിനിമാരംഗത്തെ സൗഹൃദങ്ങളിൽ പരസ്പരം നൽകുന്ന കരുതലും പിന്തുണയും എത്രത്തോളം വ്യക്തമാക്കുകയാണ് അനശ്വര. സഹപ്രവർത്തക എന്നതിലുപരി വ്യക്തിപരമായ പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന സുഹൃത്താണ് മമിതയെന്നും താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. 'ഗേൾ ഫോർമുല' എന്ന തെലുഗ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അനശ്വര മനസുതുറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates