മാർക്കസ് സ്റ്റോയിനിസ് T20 World Cup x
Sports

സിംബാബ്‌വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്‌ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക

പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്.... ഓസീസിന്റെ പരിക്കേറ്റ താരങ്ങളുടെ പട്ടിക നീളുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ സിംബാബ്‌വെയോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അട്ടിമറിക്കപ്പെട്ട ഓസ്‌ട്രേലിയക്ക് നിര്‍ണായക ഓള്‍ റൗണ്ടറുടെ പരിക്ക് പുതിയ തലവേദന. മാര്‍ക്കസ് സ്റ്റോയിനിസിനാണ് മത്സരത്തിനിടെ പരിക്കേറ്റത്.

സ്വന്തം ബൗളിങില്‍ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ കൈ വിരലിനാണു പരിക്കേറ്റത്. പിന്നാലെ ഫിസിയോ ഗ്രൗണ്ടിലെത്തി. താരം കളത്തില്‍ നിന്നു പിന്‍മാറുകയും ചെയ്തു. തന്റെ ഓവറിന്റെ അഞ്ചാം പന്തിലാണ് താരം ഷോട്ട് തടുക്കാന്‍ ശ്രമിച്ചത്. സ്‌റ്റോയിനിസ് കളം വിട്ടതോടെ ഈ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂണ്‍ ഗ്രീനാണ്.

സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ താരം മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റു മടങ്ങിയത്. മത്സരത്തില്‍ 2.5 ഓവര്‍ എറിഞ്ഞ് താരം 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു നില്‍ക്കുന്നതിനിടെയാണ് പരിക്കേറ്റത്.

പിന്നീട് ഓസീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ സ്‌റ്റോയിനിസ് പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. ഏഴാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് 4 പന്തില്‍ 6 റണ്‍സുമായി മടങ്ങി.

നേരത്തെ അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ താരം ബാറ്റിങില്‍ തിളങ്ങിയിരുന്നു. 29 പന്തില്‍ സ്റ്റോയിനിസ് 45 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. പരിക്ക് സാരമുള്ളതാണോ എന്നു മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും താരം തുടര്‍ന്നുള്ള മത്സരം കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരു.

ലോകകപ്പിനു മുന്‍പ് ഓസീസിന് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് അടക്കമുള്ള കരുത്തരായ താരങ്ങളുടെ അഭാവം തിരിച്ചടിയായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനു തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിനും ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. പകരം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടീമിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

zimbabwe vs australia, T20 World Cup: Marcus Stoinis sustained a hand injury against Zimbabwe while attempting to stop a ball off his own bowling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

മാതാപിതാക്കള്‍ ഐഎഎസുകാരെങ്കില്‍ ആനുകൂല്യം എന്തിന്? സംവരണത്തില്‍ നിരീക്ഷണവുമായി സുപ്രീംകോടതി

'ബെംഗളൂരുവില്‍ ഫ്‌ലാറ്റ് വാങ്ങി പെട്ടു, ജീവിക്കാനാകുന്നില്ല'; ഇഎംഐ പോലുമല്ല, കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് സോഷ്യല്‍ മീഡിയ

എവറസ്റ്റില്‍ ചരിത്രം കുറിച്ച് മടങ്ങവേ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഫോഡനും കോൾ പാമറും ട്രെന്റുമില്ല, ഞെട്ടിച്ച് തോമസ് ടുഹൽ

SCROLL FOR NEXT