സെഞ്ച്വറി ഇന്നിങ്‌സുമായി അഭിഷേക് ശര്‍മ; സിംബാബ്‌വെക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം  ഫെയ്‌സ്ബുക്ക്
Sports

46 പന്തില്‍ 100, ഗംഭീര ഇന്നിങ്‌സുമായി അഭിഷേക്; സിംബാബ്‌വെക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ ഗില്ലിനെ(നാല് പന്തില്‍ 2) നഷ്ടമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് 235 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റണ്‍സ് സ്‌കോര്‍ ചെയ്തത്. 47 പന്തില്‍ 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എട്ട് സിക്‌സും, ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 47 പന്തില്‍ 77 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ്, 22 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കുസിങ് എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ ഗില്ലിനെ(നാല് പന്തില്‍ 2) നഷ്ടമായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഓവറില്‍ സ്‌കോര്‍ പത്തില്‍ നില്‍ക്കെ ബ്ലെസ്സിങ് മുസറബനിയുടെ പന്തിലാണ് ഗില്‍ പുറത്തായത്. പിന്നീട് അഭിഷേകും ഋതുരാജും 137 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അഭിഷേക് ശര്‍മ പുറത്താകുമ്പോള്‍ 147 ന് രണ്ട് എന്ന മെച്ചപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ റിങ്കുസിങ്ങുമായി ചേര്‍ന്ന് ഋതുരാജ് സ്‌കോര്‍ 234 ലേക്ക് എത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, സായ് സുദര്‍ശന്‍.

സിംബാബ്വെ സ്‌ക്വാഡ്: വെസ്ലി മധ്വരെ, ഇന്നസെന്റ് കൈയ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മിയേഴ്സ്, ജോനാഥന്‍ കോംപ്ബെല്‍, ക്ലൈവ് മദാന്ദെ, വെല്ലിങ്ടണ്‍ മസാകദ്സ, ലൂക്ക് ജോങ്വെ, ബ്ലെസ്സിങ് മുസറബനി, ടെന്‍ഡായ് ചതാര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT