Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

ഇന്നത്തെ നക്ഷത്രഫലം 17-06-2026
daily horoscope
daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മത്സരപരമായ കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏറെ നാളായി മുടങ്ങിക്കിടന്ന ഒരു പ്രവർത്തനം വീണ്ടും ആരംഭിക്കും. സാമ്പത്തിക വിഷയങ്ങളിൽ വ്യക്തത കൈവരും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)

ഗൃഹസംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ സാഹചര്യം വന്നു ചേരും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സംസാരശൈലി മറ്റുള്ളവരുടെ പ്രശംസ നേടും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ ഗുണഫലം ഉണ്ടാകും. യാത്ര ആനന്ദകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. പൊതു പ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

അംഗീകാരവും പ്രശംസയും ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. കലാ-സാഹിത്യ മേഖലകളിൽ താൽപര്യം വർധിക്കും. സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രതീക്ഷിച്ച വാർത്തകൾ സന്തോഷം നൽകും. ചർച്ചകളിലും കൂടിയാലോചനകളിലും അനുകൂല ഫലം ലഭിക്കും. കുടുംബത്തിലെ ഒരു പ്രധാന തീരുമാനം യാഥാർത്ഥ്യമാകും. ആരോഗ്യം മെച്ചപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക രംഗത്ത് സ്വാധീനം വർധിക്കും. ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കും. ധന കാര്യങ്ങളിൽ നേട്ടം ലഭിക്കും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

അടുത്തവരുടെ സഹകരണം ലഭിക്കുന്ന ദിവസമാണ്. പുതിയ ബന്ധങ്ങൾ ഗുണകരമായി മാറും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സന്തോഷകരമായ യാത്രകൾക്ക് സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും. സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും. കുടുംബത്തിൽ മംഗളകരമായ വാർത്ത കേൾക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പൊതുവേദികളിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ബന്ധങ്ങളിൽ കൂടുതൽ അടുപ്പം അനുഭവപ്പെടും. നിക്ഷേപകാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം നേടും. സുഹൃ ത്തുക്കളിൽ നിന്ന് സഹായസഹകരണം ലഭിക്കും. പുതിയ ചിന്തകൾക്ക് അംഗീകാരം ലഭിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. ധനപരമായ കാര്യങ്ങളിൽ സംതൃപ്തി ലഭിക്കും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും.

Summary

Today’s Rashi Phalam June 17: Desired wishes will be fulfilled and financial situation is expected to improve

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com