സഞ്ജുവിന്‍റെ ബാറ്റിങ് എക്സ്
Sports

കരുത്തായത് സഞ്ജുവിന്‍റെ ഫിഫ്റ്റി; സിംബാബ്‌വെക്ക് മുന്നില്‍ 168 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറിയുമായി മലയാളി താരം

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: തുടക്കത്തില്‍ പതറിയ ഇന്ത്യയെ അര്‍ധ സെഞ്ച്വറിയടിച്ച് കരകയറ്റി മലയാളി താരം സഞ്ജു സാംസണ്‍. കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറി കണ്ടെത്തിയ സഞ്ജുവിന്റെ ബലത്തില്‍ ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തു. ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

45 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം സഞ്ജു 58 റണ്‍സെടുത്തു. മധ്യനിരയില്‍ വെടിക്കെട്ടുമായി കളം നിറഞ്ഞ ശിവം ദുബെയാണ് സ്‌കോര്‍ 150 കടത്തിയത്. ദുബെ രണ്ട് വീതം സിക്‌സും ഫോറും സഹിതം 12 പന്തില്‍ 26 റണ്‍സെടുത്തു. 22 റണ്‍സെടുത്ത റിയാന്‍ പരാഗാണ് പിടിച്ചു നിന്ന മറ്റൊരു താരം. 9 പന്തില്‍ 11 റണ്‍സുമായി റിങ്കു സിങും 1 റണ്ണുമായി വാഷിങ്ടന്‍ സുന്ദറും പുറത്താകാതെ നിന്നു.

ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം സമ്മാനിച്ച ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (13), യശസ്വി ജയ്‌സ്വാള്‍ (5 പന്തില്‍ 12) എന്നിവര്‍ പെട്ടെന്നു മടങ്ങി. രണ്ട് സിക്‌സുകള്‍ തുടക്കത്തില്‍ തന്നെ തൂക്കി മിന്നും ഫോമിലാണ് യശസ്വി തുടങ്ങിയത്. എന്നാല്‍ അധികം നീണ്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാമനായി എത്തിയ അഭിഷേക് ശര്‍മയും അധികം ക്രീസില്‍ നിന്നില്ല. താരം 14 റണ്‍സുമായി പുറത്ത്. ഒരു ഘട്ടത്തില്‍ 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

പിന്നീട് നാലാം വിക്കറ്റില്‍ സഞ്ജു- റിയാന്‍ പരാഗ് സഖ്യമാണ് ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. ഇരുവരും ചേര്‍ന്നു 65 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.

സിംബാബ്‌വെക്കായി ബ്ലെസിങ് മസര്‍ബാനി രണ്ട് വിക്കറ്റുകളെടുത്തു. ക്യാപ്റ്റന്‍ സികന്ദര്‍ റാസ, റിച്ചാര്‍ഡ് നഗരവ, ബ്രണ്ടന്‍ മവുറ്റ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT