ഫോട്ടോ: ട്വിറ്റർ 
Sports

അമ്പയറുടെ ചെയറില്‍ അടിച്ച സംഭവം, സ്വെരേവിന് 30 ലക്ഷം രൂപ പിഴ

ലോക മൂന്നാം നമ്പര്‍ താരവും ഒളിംപിക്‌സ് ചാമ്പ്യനുമാണ് അലെക്‌സാണ്ടര്‍ സ്വെരേവിന് 30 ലക്ഷം രൂപ പിഴയിച്ച് എടിപി

Author : സമകാലിക മലയാളം ഡെസ്ക്

അകാപുല്‍കോ: ലോക മൂന്നാം നമ്പര്‍ താരവും ഒളിംപിക്‌സ് ചാമ്പ്യനുമാണ് അലെക്‌സാണ്ടര്‍ സ്വെരേവിന് 30 ലക്ഷം രൂപ പിഴയിച്ച് എടിപി. മെക്‌സിക്കന്‍ ഓപ്പണ്‍ ഡബിള്‍സില്‍ അമ്പയറുടെ ചെയറില്‍ തന്റെ റാക്കറ്റ് ഉപയോഗിച്ച് തുടരെ അടിച്ചതിനാണ് ശിക്ഷ.

മോശം ഭാഷ ഉപയോഗിച്ചതിനാണ് 15 ലക്ഷം രൂപ പിഴ. കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റത്തിന് 15 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതോടെ സ്വെരേവ് 30 ലക്ഷം രൂപ പിഴയടക്കണം എന്ന് എടിപിയുടെ പ്രസ്താവനയില്‍ പറയുന്നു. 

ഇതിന് പുറമെ മെക്‌സിക്കന്‍ ഓപ്പണില്‍ ഡബിള്‍സിലും സിംഗിംള്‍സിലും ആദ്യ റൗണ്ടുകള്‍ ജയിച്ചപ്പോള്‍ ലഭിച്ച സമ്മാന തുക തിരികെ നല്‍കണം എന്നും എടിപി വ്യക്തമാക്കുന്നു. ഇവിടെ നിന്ന് ലഭിച്ച റാങ്കിങ് പോയിന്റും പിന്‍വലിക്കും. 

മെക്‌സിക്കന്‍ ഓപ്പണ്‍ ഡബിള്‍സിലെ തോല്‍വിക്ക് ശേഷമാണ് സ്വരേവ് അമ്പയറുടെ ചെയറില്‍ തന്റെ റാക്കറ്റുകൊണ്ട് അടിച്ചത്. നേരിയ വ്യത്യാസത്തിനാണ് അമ്പയറുടെ കാലില്‍ അടിയേല്‍ക്കാതിരുന്നത്. അമ്പയറുടെ ലൈന്‍ കോളാണ് സ്വെരേവിനെ പ്രകോപിപ്പിച്ചത്. പിന്നാലെ സ്വെരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT