ഫോട്ടോ; മെല്‍ട്ടന്‍ ആന്റണി 
Sports

അംബാസഡര്‍ മാത്രമല്ല, ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമയുമാകും മോഹന്‍ലാല്‍

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും നാല് വര്‍ഷത്തിന് ശേഷം സച്ചിന്‍ പിന്മാറിയതോടെ നിരാശരായ ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിട്ടാണ് മോഹന്‍ലാലിന്റെ വരവ്

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ താരനിരയില്ലാതെ കിരീടം ലക്ഷ്യമിട്ട് അഞ്ചാം സീസണിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ് വില്‍ അംബാസിഡറായി മോഹന്‍ലാല്‍. ഗുഡ് വില്‍ അംബാസഡര്‍ എന്നതിന് പുറമെ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമയാവും മോഹന്‍ലാല്‍ ഉടനെ എന്നുമാണ് റിപ്പോര്‍ട്ട്. 

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും നാല് വര്‍ഷത്തിന് ശേഷം സച്ചിന്‍ പിന്മാറിയതോടെ നിരാശരായ ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിട്ടാണ് മോഹന്‍ലാലിന്റെ വരവ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. ഈ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ടീം ജേഴ്‌സിയും മോഹന്‍ലാല്‍ പുറത്തിറക്കി. 

ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. ജീവതത്തില്‍ വിജയിക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കാന്‍ ഫുട്‌ബോളിന് സാധിക്കും. ഫുട്‌ബോളിന്റെ താളമാണ് ലോകത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ സഹായിക്കുന്നത്.

ഫുട്‌ബോളിലൂടെ സ്വാതന്ത്ര്യം കണ്ടെത്തുന്ന യുവാക്കളുടെ കഥ പറയുന്ന എസ്‌കേപ്പ് ടു വിക്ടറിയാണ്‌ എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT