cristiano 
Sports

അച്ഛനെ പോലെ തന്നെ സോളോ; തകര്‍പ്പന്‍ ഗോളുമായി ക്രിസ്റ്റിയാനോ ജൂനിയര്‍

അച്ഛനെ പോലെ യുവന്റ്‌സ് കുപ്പായത്തില്‍ തന്നെ ഗോളടിച്ച് തകര്‍ക്കുകയാണ് ക്രിസ്റ്റിയാനോ ജൂനിയര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോളിനോടുള്ള താത്പര്യം ക്രിസ്റ്റ്യാനോ ജൂനിയര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ, അച്ഛനെ പോലെ യുവന്റ്‌സ് കുപ്പായത്തില്‍ തന്നെ ഗോളടിച്ച് തകര്‍ക്കുകയാണ് ക്രിസ്റ്റിയാനോ ജൂനിയര്‍. 

മകന്റെ സോളോ ഗോളാണ് ക്രിസ്റ്റിയാനോ ആരാധകരുമായി പങ്കുവയ്ക്കുന്നത്. എതിര്‍ ടീമിന്റെ പ്രതിരോധനിര താരത്തേയും ഗോളിയേയും ഡ്രിബിള്‍ ചെയ്ത് കബളിപ്പിച്ചാണ് ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ഗോള്‍. ഒന്‍പത് വയസില്‍ താഴെയുള്ളവരുടെ സീരി എ മത്സരത്തിലായിരുന്നു കുട്ടി ക്രിസ്റ്റ്യാനോയുടെ കളി. 

ക്രിസ്റ്റിയാനോ റയലിലായിരിക്കുന്ന സമയത്ത് റയല്‍ ജൂനിയര്‍ ടീമിലും ജൂനിയര്‍ ക്രിസ്റ്റിയാനോ പന്ത് തട്ടാന്‍ ഇറങ്ങിയിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ക്രിസ്റ്റിയാനോ ജൂനിയറിന്റെ ഇഷ്ട താരം പക്ഷേ അച്ഛനല്ല, മെസിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍