Sports

''അടിക്കല്ലേ മെസിയേ, ഗോളടിക്കല്ലേ മെസിയേ, മാവൂരിലെ ചെക്കന്മാര്...''പെനാല്‍റ്റി എടുക്കുന്നതിനിടെ മലയാളി ആരാധകന്‍

''അടിക്കല്ലേ മെസിയേ, ഗോളടിക്കല്ലേ മെസിയേ...നാട്ടിലെ ചെക്കന്മാര് സൈ്വര്യം തരൂല മെസിയെ''

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൂപ്പര്‍ ക്ലാസിക്കോയിലെ ജയം...അതും മെസിയിലൂടെ വന്ന ഗോളിലൂടെ...ഏറെ നാളുകള്‍ക്ക് ശേഷം അര്‍ജന്റീനിയന്‍ ആരാധകരുടെ മനസ് നിറച്ച നിമിഷമായിരുന്നു അത്...പക്ഷേ ആ നിമിഷം സ്റ്റേഡിയത്തില്‍ നിന്നൊരു മലയാളി വിളിച്ചു പറഞ്ഞു...മെസിയേ ഗോളടിക്കല്ലേ...

പെനാല്‍റ്റി കിക്ക് എടുക്കാന്‍ മെസി തയ്യാറാകുന്നതിന് ഇടയിലാണ് ഗ്യാലറിയിലിരുന്നു ഒരു ആരാധകന്‍ വിളിച്ചു പറയുന്നത്...അടിക്കല്ലേ മെസിയേ, ഗോളടിക്കല്ലേ മെസിയേ...നാട്ടിലെ ചെക്കന്മാര് സൈ്വര്യം തരൂല മെസിയെ, മാവൂരിലെ ചെക്കന്മാര് സൈ്വര്യം തരൂല മെസിയേ...

ബ്രസീല്‍ ആരാധകന്റെ വാക്കുകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ആദ്യം ഈ ആരാധകന്റെ ആഗ്രഹം നടക്കുകയാണെന്ന് തോന്നിച്ചെങ്കിലും റിബൗണ്ടില്‍ സൂപ്പര്‍ താരം ഗോളുറപ്പാക്കി. നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിന് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ജയം അറിയാതെയുള്ള ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം കളിയായിരുന്നു അത്. 

തന്റെ രണ്ടാം ഗോളിനായി ബോക്‌സിനുള്ളില്‍ ഡ്രിബിള്‍ ചെയ്ത് മെസി മുന്നേറിയെങ്കിലും ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ക്ക് മുന്‍പില്‍ അതും ഏറ്റില്ല. രണ്ടാം പകുതിയിലും ആക്രമണത്തില്‍ മുന്‍പില്‍ നിന്നത് അര്‍ജന്റീന തന്നെ. മെസിയുടെ ലോങ് റേഞ്ച് ഫ്രീകിക്ക് രണ്ടാം പകുതിയിലെത്തിയെങ്കിലും അലീസണ്‍ അവിടേയും വില്ലനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT