Sports

അടിക്ക് തിരിച്ചടി; തുടക്കത്തില്‍ തീപാറുന്ന പോരാട്ടം; മഴയിലും ചോരാത്ത ബ്ലാസ്റ്റേഴ്‌സ് ആവേശം( 1-1)

അപ്രതീക്ഷിതമായി എടികെ കൊല്‍ക്കത്തയില്‍ നിന്ന് വഴങ്ങിയ ഗോളിന് തിരിച്ചടി നല്‍കി കേരള ബ്ലാസ്‌റ്റേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അപ്രതീക്ഷിതമായി എടികെ കൊല്‍ക്കത്തയില്‍ നിന്ന് വഴങ്ങിയ ഗോളിന് തിരിച്ചടി നല്‍കി കേരള ബ്ലാസ്‌റ്റേഴ്‌സ്. മുപ്പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഒഗ്ബചേയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ മടക്കിയത്. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തില്‍ ആറാം മിനിറ്റിലെ ഞെട്ടലില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവന്നു. സ്‌കോര്‍: 1-1.

ആറാം മിനിറ്റില്‍ ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചത്.  ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഒന്നാന്തരമൊരു വെടിയുണ്ടയിലൂടെ ഗോളി ബിലാലിനെ തോല്‍പിച്ച് വലയിലാക്കിയത്.

ലീഡ് നേടിയതോടെ കൊല്‍ക്കത്തെയ്ക്കായി കളിയില്‍ ആധിപത്യം. എന്നാല്‍, ഇടയ്ക്ക് റഫറി ഒരു പെനാല്‍റ്റി അനുവദിക്കാതിരുന്നത് അവര്‍ക്ക് നിരാശയായി. എന്നാല്‍, ഒരു മിനിറ്റിനുള്ളില്‍ തന്നെ മറ്റൊരു പെനാല്‍റ്റി വീണുകിട്ടിയ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പം പിടിച്ചു. ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്‌റോ റോഡ്രിഗസിന്റെ ജെഴ്‌സി പിടിച്ചുവലിച്ചതിന് കിട്ടിയ ശിക്ഷയായിരുന്നു. കിക്കെടുത്ത സ്‌െ്രെടക്കര്‍ ബര്‍ത്തലോമ്യു ഒബ്ബെച്ചെയ്ക്ക് പിഴച്ചില്ല.

ടീം: കേരള ബ്ലാസ്‌റ്റേഴ്‌സ്: ബിലാല്‍ ഹുസൈന്‍ ഖാന്‍ (ഗോളി), മുഹമ്മദ് റാകിപ്, ജെയ്‌റോ റോഡ്രിഗസ്, മൗഹമദൗ നിങ്, ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ, കെ പ്രശാന്ത്, ജെസ്സി കാര്‍നെയ്‌റോ, ഹലിചരണ്‍ സര്‍സരി, സെര്‍ജിയോ സിചോഞ്ച, ജിയാന്നി സ്യുവെര്‍ലൂന്‍, ജേക്‌സണ്‍ സിങ്.

എടികെ: അരിന്ദം ഭട്ടാചാര്യ (ഗോളി), കാള്‍ മക്ഹഗ്, അഗസ്റ്റിന്‍ ഇനിഗ്യുസ്, ജയേഷ് റാണെ, പ്രൊണൊയ് ഹാല്‍ദാര്‍, ഹാവിയര്‍ ഹെര്‍ണാണ്ടസ്, പ്രിതം കൊടല്‍, റോയ് കൃഷ്ണ, മൈക്കല്‍ സൂസൈരാജ്, പ്രഭിര്‍ദാസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT