Sports

അടിച്ചുപൂസായപ്പോൾ ബട്ടൺ മാറിപ്പോയി, കിടപ്പറ രം​ഗങ്ങൾ ലൈവ്; ഫുട്ബോൾ താരത്തിന് പറ്റിയ അക്കിടി 

ആയിരക്കണക്കിന് ആളുകള‌ാണ് ക്ലിന്റന്റെ കിടപ്പറ രംഗങ്ങള്‍ ലൈവായി കണ്ടത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഗൂഗിളില്‍ വാര്‍ത്ത നോക്കുന്നതിനിടെ അബദ്ധത്തില്‍ കൈ തട്ടി സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഫുട്ബോൾ താരം. മുന്‍ ടോട്ടനം താരമായ ക്ലിന്റണ്‍ ജേയ്ക്കിനാണ് ഈ അബദ്ധം സംഭവിച്ചത്. സ്‌നാപ്പ് ചാറ്റ് ലൈവിലൂടെ ആയിരക്കണക്കിന് ആളുകള‌ാണ് ക്ലിന്റന്റെ കിടപ്പറ രംഗങ്ങള്‍ ലൈവായി കണ്ടത്. 

ഫുട്ബോൾ ക്ലബ്ബായ ഡൈനാമോ മോസ്‌കോയുടെ പുതിയ കരാര്‍ ലഭിച്ചതിന്റെ ആഘോഷത്തിലായിരുന്നു 25കാരനായ ക്ലിന്റണ്‍. നന്നായി മദ്യപിച്ചിരുന്ന താരം  തന്റെ പുതിയ കരാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗൂഗിളില്‍ വായിക്കാന്‍ ശ്രമിക്കവെയാണ് അബദ്ധം സംഭവിച്ചത്. അറിഞ്ഞയുടൻ ക്ലിന്റണ്‍ വിഡിയോ പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും നിരവധിപ്പേർ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞിരുന്നു.

താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നുമായിരുന്നു ക്ലിന്റന്റെ പ്രതികരണം. ഗൂഗിളില്‍ വാര്‍ത്തകള്‍ നോക്കുന്നതിനിടെ അബദ്ധത്തില്‍ സ്നാപ്ചാറ്റ് സ്റ്റോറി ഓണാകുകയായിരുന്നെന്നും ക്ലിന്റൺ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, ജാ​ഗ്രത

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

വർഷം മുഴുവൻ മാമ്പഴം ഫ്രഷായിരിക്കും, ഇങ്ങനെ ചെയ്തു വയ്ക്കൂ

SCROLL FOR NEXT