Sports

അതിവേഗത്തില്‍ 100 സിക്‌സുകള്‍, നേട്ടം തൊട്ടത് തകര്‍പ്പന്‍ നോ ലുക്ക് ഷോട്ടിലൂടെ;പന്തിന് കയ്യടി 

ഐപിഎല്ലില്‍ 100 സിക്‌സ് എന്ന നേട്ടം സ്വന്തമാക്കവെയാണ് പന്തിന്റെ തകര്‍പ്പന്‍ സിക്‌സ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അദുബാദി: മാച്ച് വിന്നിങ് ഇന്നിങ്‌സ് പ്രതീക്ഷിച്ചെങ്കിലും സീസണില്‍ സ്‌കോര്‍ ഉയര്‍ത്താനാവാതെ കുഴങ്ങുന്ന പതിവ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരേയും റിഷഭ് പന്ത് ആവര്‍ത്തിച്ചു. 33 പന്തില്‍ നിന്നാണ് റിഷഭ് പന്ത് 27 റണ്‍സ് നേടിയത്. എന്നാല്‍ അവിടെ പന്തില്‍ നിന്ന് വന്ന നോ ലുക്ക് ഷോട്ട് ആരാധകരുടെ കയ്യടി നേടി. 

ഐപിഎല്ലില്‍ 100 സിക്‌സ് എന്ന നേട്ടം സ്വന്തമാക്കവെയാണ് പന്തിന്റെ തകര്‍പ്പന്‍ സിക്‌സ് എത്തിയത്. ശരീരത്തിന് നേരെ വന്ന ബൗണ്‍സര്‍ ഇടത്തോട്ടേക്ക് നീങ്ങി പന്ത് അടിച്ചു പറത്തി. അതിവേഗം 100 സിക്‌സ് തികയ്ക്കുന്ന താരം എന്ന നേട്ടവും ഇവിടെ റിഷഭ് പന്ത് സ്വന്തമാക്കി. ഐപിഎല്ലില്‍ 1224 പന്തുകള്‍ നേരിട്ടതില്‍ നിന്നാണ് പന്തിന്റെ 100 സിക്‌സുകള്‍ വന്നത്. 

1338 പന്തില്‍ നിന്ന് 100 സിക്‌സ് നേടിയ യൂസഫ് പഠാനെയാണ് ഇവിടെ പന്ത് മറികടന്നത്. ഐപിഎല്ലില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന 21ാം ബാറ്റ്‌സ്മാന്‍ ആണ് പന്ത്. കൊല്‍ക്കത്തക്ക് എതിരെ രണ്ട് ഫോറും ഒരു സിക്‌സും മാത്രമാണ് പന്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. വരുണ്‍ ചക്രവര്‍ത്തി പന്തിനെ ഗില്ലിന്റെ കൈകളില്‍ എത്തിക്കുമ്പോള്‍ 81 എന്നത് മാത്രമായിരുന്നു പന്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം