Sports

അതും ഒരു മാര്‍ക്കറ്റിങ് തന്ത്രമായിരിക്കാം: പരിണീതി ഗോസിപ്പിന് ഹാര്‍ദീക് പാണ്ഡ്യയുടെ മറുപടി

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇപ്പോള്‍ ഗോസിപ്പുകാര്‍ ചാര്‍ത്തിക്കൊടുത്ത ഒരു ഇമേജാണ് പാര്‍ട്ടി എനിമല്‍ എന്ന ലേബല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യന്‍സിന്റെയും ടീം ഇന്ത്യയുടെയും സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇപ്പോള്‍ ഗോസിപ്പുകാര്‍ ചാര്‍ത്തിക്കൊടുത്ത ഒരു ഇമേജാണ് പാര്‍ട്ടി എനിമല്‍ എന്ന ലേബല്‍. എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണെന്ന് വെളിപ്പെടുത്തുകയാണ് താരം. താന്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആണെന്നും ക്രിക്കറ്റ് ആണ് തന്റെ പ്രിയോരിറ്റിയെന്നും വ്യക്തമാക്കുന്ന തരത്തിലുള്ള മറുപടികളാണ് ഹാര്‍ദീകിന്റെ പക്കല്‍ നിന്നുമുണ്ടാകുന്നത്.

ഒരു എക്‌സ്പ്രസീവായ കളിക്കാരന് തീര്‍ച്ചയായും ശോഭമയമായ ഭാവിയുണ്ടാകും. പക്ഷേ അതിനുവേണ്ടി ചിലപ്പോള്‍ പകിട്ടുള്ള വസ്ത്രങ്ങള്‍, കാര്‍, ടാറ്റൂ, വ്യത്യസ്തമായ പെയര്‍ സ്റ്റൈല്‍ എന്നിവ ഉപേക്ഷിക്കാനാവില്ല. ഞാനൊരു പാര്‍ട്ടി മാന്‍ ആണ്. ചിലപ്പോള്‍ അച്ചടക്കമില്ലാതെ പെരുമാറാം. എന്നിരുന്നാലും ഞാനെപ്പോഴും ഗെയിമില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു.

ഹാര്‍ദിക് ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നാഭിപ്രായങ്ങള്‍ ഉള്ളയാളായിരിക്കാം. അല്ലാതിരിക്കാം. എന്തായാലും അദ്ദേഹത്തിന്റെ പ്രകടനം പരസ്യമേഖലയെ ഒന്നടങ്കം ത്രസിപ്പിച്ചിരിക്കുകയാണ്. പരസ്യക്കാര്‍ ഹാര്‍ദികിനു വേണ്ടി കയ്യടിക്കുമെന്നുളള കാര്യത്തില്‍ ഉറപ്പുണ്ട്.

അടുത്തിടെ ഹര്‍ദീക് പാണ്ഡ്യയും ബോളിവുഡ് സുന്ദരിയായ പരിണീതി ചോപ്രയും തമ്മില്‍ ട്വിറ്ററില്‍ രസകരമായ ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് വൈറലായിട്ടുണ്ടായിരുന്നു. പെര്‍ഫെക്ട് പാര്‍ട്ണര്‍ക്കൊപ്പം പെര്‍ഫെക്ട് റൈഡ് കഴിഞ്ഞ ചിത്രമിട്ട പരിണീതിയോട് മറ്റൊരു ക്രിക്കറ്റ്  സിനിമാ ബന്ധത്തിന്റെ തുടക്കമാണോ എന്നായിരുന്നു പാണ്ഡ്യയുടെ ചോദ്യം. എന്നാല്‍ ഉത്തരം ചിത്രത്തില്‍ തന്നെയുണ്ട് എന്ന മറുപടിയിലൂടെ ബാറ്റ്‌സ്മാനെ ബോളിവുഡ് സുന്ദരി ക്ലീന്‍ ബൗള്‍ഡാക്കിക്കളഞ്ഞു.

എന്നാല്‍ ഈ സംഭവങ്ങളെക്കുറിച്ചെല്ലാം ചോദിച്ചപ്പോള്‍ അതും ഒരു മാര്‍ക്കറ്റിങ് തന്ത്രമാകാം എന്നു പറഞ്ഞ് താരം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT