Sports

അനുഷ്‌കയുടെ ഏത് സിനിമയാണ് കോഹ്‌ലിക്ക് ഏറ്റവും അധികം ഇഷ്ടം? ഉത്തരം ഇതാണെന്ന് നായകന്‍

ഏത് വലിയ ടൂര്‍ണമെന്റായാലും മൈതാനത്ത് വിരാട് ഉണ്ടെങ്കില്‍ ഗാലറിയില്‍ അനുഷ്‌കയുടെ സാന്നിധ്യവുമുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി ദമ്പതികള്‍ ആരെന്ന് ചോദിച്ചാല്‍ അതിനുത്തരം വിരാട് കോഹ്‌ലി- അനുഷ്‌ക ശര്‍മ ദമ്പതികളാണെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ കോഹ്‌ലിയും ബോളിവുഡ് നടിയുമായ അനുഷ്‌കയും തമ്മില്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. 

ഏത് വലിയ ടൂര്‍ണമെന്റായാലും മൈതാനത്ത് വിരാട് ഉണ്ടെങ്കില്‍ ഗാലറിയില്‍ അനുഷ്‌കയുടെ സാന്നിധ്യവുമുണ്ടാകും. അതുപോലെ തന്നെ അനുഷ്‌കയുടെ ഏത് സിനിമ ഇറങ്ങിയാലും അത് കാണാനുള്ള അവസരം കോഹ്‌ലിയും പാഴാക്കാറില്ല. 

ഭാര്യ അഭിനയിച്ച ഏത് സിനിമയാണ് ഏറ്റവും അധികം ഇഷ്ടമെന്ന ചോദ്യത്തിന് ഇപ്പോഴിതാ നായകന്‍ ഉത്തരം നല്‍കിയിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കോഹ്‌ലി അനുഷ്‌ക നായികയായി എത്തിയ ഏത് സിനിമയാണ് ഏറ്റവും അധികം ഇഷ്ടപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. 

2016ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയായ 'ആയേ ദില്‍ ഹൈ മുഷ്‌കില്‍' എന്ന സിനിമയാണ് കോഹ്‌ലിയുടെ ഫേവറിറ്റ് സിനിമ. കരണ്‍ ജോഹര്‍ സംവിധാനവും നിര്‍മാണവും ചെയ്ത സിനിമയില്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. ഐശ്വര്യ റായിയും സിനിമയില്‍ അനുഷ്‌കയ്‌ക്കൊപ്പം നായികയായി എത്തുന്നുണ്ട്. 

ആ സിനിമയിലെ അനുഷ്‌കയുടെ കഥാപാത്രമാണ് എക്കാലത്തും എനിക്ക് പ്രിയപ്പെട്ടത്. ഞാനത് അവളോട് ഇടക്കിടെ പറയാറുണ്ട്. അനുഷ്‌ക ചെയ്ത കഥാപാത്രത്തിന് കാന്‍സര്‍ വരുന്നതും രണ്‍ബീര്‍ തിരികെ എത്തുന്നതുമായുള്ള സിനിമയുടെ അവസാന രംഗങ്ങള്‍ ഇടക്കിടെ യു ട്യൂബില്‍ കാണാറുണ്ട്. ആ സമയത്തുള്ള ഗാനം എന്റെ ഹൃദയത്തിലാണ് പതിഞ്ഞിരിക്കുന്നത്. അത് ഒരു കാലത്തും മറന്ന് പോകില്ല' - കോഹ്‌ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം