Sports

'അപാരം തന്നെ !' ; എല്ലാവരെയും സന്തോഷിപ്പിക്കുന്നത് നിര്‍ത്തൂ ; സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൗരവ് ഗാംഗുലി

യുവതാരം ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. യുവതാരം ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അജിന്‍ക്യ രഹാനെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിനെയും മുന്‍ നായകന്‍ വിമര്‍ശിച്ചു. ലോകകപ്പില്‍ തകര്‍ന്ന മധ്യനിരയ്ക്ക് രഹാനെയുടെ സാന്നിധ്യം ശക്തിപകരുമായിരുന്നുവെന്ന് ഗാംഗുലി സൂചിപ്പിച്ചു. 

സെലക്ഷന്‍ പ്രക്രിയയെയും മുന്‍ നായകന്‍ വിമര്‍ശിച്ചു. എല്ലാവരെയും സന്തോഷിപ്പിക്കുന്നത് സെലക്ടര്‍മാര്‍ അവസാനിപ്പിക്കണം. രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച കളിക്കാരെയാണ് തെരഞ്ഞെടുക്കേണ്ടത്. എല്ലാ ഫോര്‍മാറ്റിലേക്കും ഒറ്റ ടീമിനെ തെരഞ്ഞെടുക്കണം. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കളിയുടെ താളം കണ്ടെത്താനും ഇത് അനിവാര്യമാണ്. 

ഇന്ത്യന്‍ ടീമില്‍ ചിലര്‍ മാത്രമാണ് എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നത്. മികച്ച ടീമുകള്‍ക്കെല്ലാം സ്ഥിരതയുള്ള കളിക്കാരുണ്ട്. ഇത് എല്ലാവരെയും സന്തോഷിപ്പിക്കുന്നതിലൂടെ ഉണ്ടായതല്ല, മറിച്ച് ഏറ്റവും മികച്ചവരെ കണ്ടെത്തി അവസരം നല്‍കിയതിലൂടെ ഉണ്ടായതാണ്. ഗാംഗുലി അഭിപ്രായപ്പെട്ടു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ പഞ്ചാബിന്റെ യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT