Sports

അപ്രതീക്ഷിത റണ്‍ ഔട്ട്; ദേഷ്യം നിയന്ത്രിക്കാനായില്ല; ഓസിസ് ക്യാപ്റ്റന്‍ ഡ്രസിങ് റൂമിലെ ജനാലയുടച്ചു 

ജനാലയുടെ ഗ്ലാസ് ബാറ്റുകൊണ്ട് ഉടച്ചാണ് ഓസീസ് ക്യാപ്റ്റന്‍ അരിശം തീര്‍ത്തത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്നതിനിടെ  മികച്ച ഷോട്ടുകളുമായി മുന്നേറുകയായിരുന്ന ആരോണ്‍ ഫിഞ്ച് അപ്രതീക്ഷിതമായി റണ്‍ ഔട്ടാകുകയായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ഒരിക്കലും അങ്ങനെ ഒരു ഔട്ട് പ്രതീക്ഷിച്ചിരുന്നില്ല. 35 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സുമായി ഫിഞ്ച് നിലയുറപ്പിച്ചിരുന്നു. അതിനിടയിലാണ് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ റണ്‍ഔട്ട് വന്നത്. 

വാര്‍ണറും  ഫിഞ്ചും  ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സെടുത്ത് നില്‍ക്കുന്നു. 14ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. വാര്‍ണര്‍ അടിച്ച ഷോട്ടില്‍ ഡബിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫിഞ്ച് റണ്‍ ഔട്ടായി. കേദര്‍ ജാദവിന്റെ ത്രോ പിടിച്ചെടുത്ത് ഹാര്‍ദിക് സ്റ്റമ്പ് ഇളക്കി. ഇതിനിടയില്‍ കൈ വേദനിച്ചെങ്കിലും പാണ്ഡ്യ പന്ത് നിലത്തിട്ടില്ല. ഓസീസ് ക്യാപ്റ്റന്‍ റണ്‍ ഔട്ട്. 

മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തിയ ഫിഞ്ചിന് ദേഷ്യം നിയന്ത്രിക്കാനായില്ല. ജനാലയുടെ ഗ്ലാസ് ബാറ്റുകൊണ്ട് ഉടച്ചാണ് ഓസീസ് ക്യാപ്റ്റന്‍ അരിശം തീര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഇന്ത്യ - അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

'വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡിക മതി'; ഉത്തരവ് ഇറക്കി കര്‍ണാടക സര്‍ക്കാര്‍

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; 'സർവേ ജനാഃ സുഖിനോ ഭവന്തു' ചിത്രീകരണം പൂർത്തിയായി

​'ഗാന്ധാരിക്കും ധൃതരാഷ്ട്രർക്കും യുദ്ധത്തിന്റെ ലൈവ് അപ്ഡേറ്റ് കിട്ടാനായിരുന്നു അത്'; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്‌ലർ