Sports

അരങ്ങേറ്റം അവിസ്മരണീയം; അർധ സെഞ്ച്വറി നേടി മായങ്ക് മടങ്ങി; ഇന്ത്യ പിടിമുറുക്കുന്നു

ആഭ്യന്തര ക്രിക്കറ്റിൽ പ്രകടിപ്പിച്ച സ്ഥിരതയും മികവും ചുമ്മാതല്ലെന്ന് മായങ്ക് അ​ഗർവാൾ അടിവരയിട്ട് തെളിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ആഭ്യന്തര ക്രിക്കറ്റിൽ പ്രകടിപ്പിച്ച സ്ഥിരതയും മികവും ചുമ്മാതല്ലെന്ന് മായങ്ക് അ​ഗർവാൾ അടിവരയിട്ട് തെളിയിച്ചു. അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കി അർധ സെഞ്ച്വറിയുമായി താരം തിളങ്ങിയപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡ‍േ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് നഷ്ടത്തില്‍ 123 റൺസ് എന്ന നിലയിൽ. 

161 പന്തിൽ 76 റൺസെടുത്ത് മായങ്ക് അഗർവാള്‍ പുറത്തായി. കമ്മിൻസിനാണ് താരത്തിന്റെ വിക്കറ്റ്. നേരത്തെ സ്കോർ 40ൽ നിൽക്കേയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 66 പന്തുകൾ നേരിട്ട് എട്ട് റൺസ് മാത്രം നേടിയ ഹനുമ വിഹാരിയാണു പുറത്തായത്. ചേതേശ്വർ പൂജാര (102 പന്തിൽ 33) പുറത്താകാതെ ക്രീസിലുണ്ട്. 

ഓപണർമാരായ മുരളി വിജയ്, കെഎൽ രാഹുൽ എന്നിവരെ പുറത്തിരുത്തിയാണ് പുതിയ ഓപണിങ് സഖ്യത്തെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഹനുമ വിഹാരി വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായെങ്കിലും പരിചയ സമ്പന്നനായ ചേതേശ്വർ പൂജാരയ്ക്കൊപ്പം മായങ്ക് ഇന്ത്യയെ നൂറ് കടത്തുകയായിരുന്നു. എട്ട് ഫോറും ഒരു സിക്സും പറത്തി അർധ ശതകം പിന്നിട്ട മായങ്ക് ചേതേശ്വർ പൂജാരയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുയർത്തിയാണ് മടങ്ങിയത്.  

അരങ്ങേറ്റത്തിനൊപ്പം ഒരു അപൂർവ നേട്ടവും മായങ്ക് സ്വന്തമാക്കി. വിഖ്യാതമായ മെല്‍ബൺ ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപണറെന്ന നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295ാമത്തെ കളിക്കാരയും മായങ്ക് മാറി. 

പക്ഷേ ഓസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം മറ്റൊരു താരത്തിന്റെ പേരിലാണ്. 1947-48 കാലത്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ആമിര്‍ ഇലാഹിയുടെ പേരിലാണ് ആ നേട്ടം. അന്ന് ഇലാഹി ഇന്ത്യക്കുവേണ്ടി അരങ്ങേറുന്ന 40ാമത്തെ താരമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT