Sports

അരങ്ങേറ്റം ആഘോഷമാക്കി നവദീപ് സെയ്‌നി; ഇന്ത്യയ്ക്ക് 96 റണ്‍സ് വിജയലക്ഷ്യം 

വെസ്റ്റിന്‍ഡീസിനെതിരായ ട്വിന്റി-20  ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 96 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ട്വിന്റി-20  ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 96 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട വിന്‍ഡീസ് ബാറ്റിങ് ഇന്ത്യയുടെ യുവ ബൗളിങ്ങിനെതിരേ ദയനീയമായി തകരുന്ന കാഴ്ചയാണ് കണ്ടത്.

 ഇരുപത് ഓവറില്‍ അവര്‍ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍  95 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.  കീരണ്‍ പൊള്ളാര്‍ഡിന് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.  പൊള്ളാര്‍ഡ് 49 പന്തില്‍ നിന്ന് 49 റണ്‍സെടുത്തു. നിക്കോളസ് പൂരാന്‍ 16 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ഇന്ത്യയ്ക്കുവേണ്ടി നവദീപ് സെയ്‌നി മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, കൃണാല്‍ പാണ്‌ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21