Sports

അര്‍ധ ശതകമെടുത്തില്ല, പാകിസ്ഥാനെ സെമിയിലും എത്തിച്ചില്ല, എന്നിട്ടും ബാറ്റുയര്‍ത്തിയ പാക് താരത്തിനെതിരെ ആരാധകര്‍

ഡ്രസിങ് റൂമിലേക്ക് മടങ്ങവെ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്ത പാക് താരം ഇമാദ് വസിനാണ് ഇപ്പോള്‍ ആരാധകരുടെ ഇര

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ധ ശതകവുമെടുത്തില്ല, പാകിസ്ഥാനെ സെമിയിലേക്ക് എത്തിക്കുന്ന ഇന്നിങ്‌സ് പുറത്തെടുക്കാനുമായില്ല. എന്നിട്ടും ഔട്ട് ആയി ഡ്രസിങ് റൂമിലേക്ക് മടങ്ങവെ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്ത പാക് താരം ഇമാദ് വസിനാണ് ഇപ്പോള്‍ ആരാധകരുടെ ഇര. 

പാകിസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് 300 കടത്തുന്നതില്‍ ഇമാദിന്റെ ഇന്നിങ്‌സ് സഹായിച്ചു. 26 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്താണ് ഇമാദ് മടങ്ങിയത്.  പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങവേ കാണികള്‍ കയ്യടിയോടെയാണ് ഇമാദിനെ യാത്രയാക്കിയത്. കാണികള്‍ക്ക് നേരെ ബാറ്റ് ഉയര്‍ത്തിക്കാട്ടി ഇമാദും പ്രതികരിച്ചു. 

എന്നാല്‍, ആരാധകരില്‍ പലരും ഇമാദിനെ ട്രോളാനാണ് ഈ സന്ദര്‍ഭം ഉപയോഗിച്ചത്. ഒരുപക്ഷേ, പാകിസ്ഥാന്റെ ലോകകപ്പ് ക്യാംപെയ്ന്‍ അവിടെ അവസാനിക്കുന്നതോടെ ആരാധകരോട് ബാറ്റ് ഉയര്‍ത്തി കാട്ടി വിടപറഞ്ഞതാവാം ഇമാദ്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം