Sports

അര്‍ജുനാ അവാര്‍ഡിനായി പ്രണോയിയെ നാമനിര്‍ദേശം ചെയ്ത് പുല്ലേല ഗോപിചന്ദ്; നീക്കം അസോസിയേഷന്‍ തഴഞ്ഞതോടെ

അച്ചടക്ക നടപടിയുടെ പേരില്‍ പ്രണോയുടെ പേര് നാമനിര്‍ദേശം ചെയ്യില്ലെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ തഴഞ്ഞ എച്ച് എസ് പ്രണോയിയുടെ പേര് അര്‍ജുനാ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്ത് പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. അച്ചടക്ക നടപടിയുടെ പേരില്‍ പ്രണോയുടെ പേര് നാമനിര്‍ദേശം ചെയ്യില്ലെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 

ബാഡ്മിന്റണ്‍ ഫെഡറേഷന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുല്ലേല ഗോപിചന്ദിന്റെ നീക്കം. അര്‍ജുനാ അവാര്‍ഡിനായി തുടരെ രണ്ടാം വട്ടവും തന്റെ പേര് തഴഞ്ഞതിനെ വിമര്‍ശിച്ച് പ്രണോയ് അസോസിയേഷനെതിരെ രംഗത്തെത്തിയിരുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ താരത്തെ നാമനിര്‍ദേശം ചെയ്യുന്നു പോലുമില്ല. ഇതിലൊന്നും പങ്കെടുക്കാതിരുന്ന താരങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതായും പ്രണോയ് ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങളെ വര്‍ഷങ്ങളായി തഴയുന്നതിന്റെ ഭാഗമാണ് ഇതെന്നും പ്രണോയ് ആരോപിച്ചിരുന്നു. ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പുരുഷ വിഭാഗം സിംഗിള്‍സ് താരമാണ് പ്രണോയ്..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു