Sports

അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ പേസര്‍; പോള്ളോക്കിന്റെ പട്ടികയില്‍ ഒരു ഇന്ത്യന്‍ ബൗളറും

Author : സമകാലിക മലയാളം ഡെസ്ക്


രാജ്യാന്തര ക്രിക്കറ്റില്‍ 800 വിക്കറ്റുകള്‍. 8000 റണ്‍സ്‌. ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ എന്ന വിശേഷണത്തിന്‌ ഇത്‌ ധാരാളമാണ്‌. എന്നാല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ തന്റെ പേര്‌ സൗത്ത്‌ ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്‌ ഒഴിവാക്കുന്നു...

എക്കാലത്തേയും മികച്ച പേസര്‍മാരുടെ ലിസ്റ്റുമായി ഷോണ്‍ പൊള്ളോക്ക്‌ എത്തിയപ്പോള്‍ ഒരു ഇന്ത്യന്‍ ബൗളറും അതില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ്‌ അത്‌. അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിക്കാതിരുന്ന താരമാണ്‌ ശ്രീനാഥ്‌ എന്നാണ്‌ പൊള്ളോക്ക്‌ വിശേഷിപ്പിച്ചത്‌.

315 ഏകദിന വിക്കറ്റുകള്‍ വീഴ്‌ത്തിയ പേസറാണ്‌ ശ്രീനാഥ്‌. മുന്‍പിലുള്ളത്‌ 334 വിക്കറ്റ്‌ വീഴ്‌ത്തിയ അനില്‍ കുംബ്ലേ. ടെസ്റ്റില്‍ 236 വിക്കറ്റ്‌ വീഴ്‌ത്തിയും ശ്രീനാഥ്‌ മികവ്‌ കാണിച്ചു. എന്നാല്‍ ഈ തലമുറയിലെ ബൗളര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രീനാഥിന്‌ വേണ്ട പരിഗണന ലഭിക്കാറില്ല.

ശ്രീനാഥിനെ കൂടാതെ, വസീം അക്രം, വഖാര്‍ യുനീസ്‌, കോര്‍ട്ട്‌ലി ആംബ്രോസ്‌, കോര്‍ട്ട്‌നേ വാള്‍ഷ്‌, മഗ്രാത്ത്‌, ബ്രെറ്റ്‌ ലീ, എന്നിവരെയാണ്‌ തന്റെ തലമുറയിലെ മികച്ച ബൗളര്‍മാരായി പോള്ളോക്ക്‌ തെരഞ്ഞെടുത്തത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം