Sports

അവതാരകയെ ചുംബിക്കാന്‍ ശ്രമിച്ച ഫ്രഞ്ച് താരത്തിന് ഫ്രഞ്ച് ഓപ്പണില്‍ വിലക്ക്(വീഡിയോ)

പരിപാടി ലൈവ് ആയിരുന്നില്ലെങ്കില്‍ താന്‍ മാക്‌സിം ഹാമുവിനെ ഇടിച്ചാനേയെന്നായിരുന്നു റിപ്പോര്‍ട്ടറുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അവതാരകയെ ചുംബിക്കാന്‍ ശ്രമിച്ച ഫ്രഞ്ച് ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി. അവതാരകയുടെ അനുവാദമില്ലാതെ ചുംബിച്ച ടെന്നീസ് താരം മാക്‌സിം ഹാമുവിനെയാണ് ഫ്രഞ്ച് ഓപ്പണില്‍ മത്സരിക്കുന്നതില്‍ അധികൃതര്‍ വിലക്കിയിരിക്കുന്നത്. 

ലൈവ് പരിപാടിക്കിടെ യൂറോസ്‌പോര്‍ട്ട് റിപ്പോര്‍ട്ടറായ മാലി തോമസിന്റെ കഴുത്തിന് പിടിച്ച് വലിച്ചതിന് ശേഷം ബലപ്രയോഗത്തിലൂടെ ചുംബിക്കുകയായിരുന്നു. എന്നാല്‍ പരിപാടി ലൈവ് ആയിരുന്നില്ലെങ്കില്‍ താന്‍ മാക്‌സിം ഹാമുവിനെ ഇടിച്ചാനേയെന്നായിരുന്നു മാലി തോമസിന്റെ പ്രതികരണം. 

ലോക 287ാം നമ്പര്‍ താരമാണ് മാക്‌സിം ഹമു. ഹമുവിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു