Sports

അവര്‍ക്ക് കീപ്പര്‍-ബാറ്റ്‌സ്മാനെ അല്ല, ബാറ്റ്‌സ്മാന്‍-കീപ്പറെയാണ് വേണ്ടത്; സമ്പ്രദായം മാറ്റണമെന്ന് വൃധിമാന്‍ സാഹ

ജൂനിയര്‍ ക്രിക്കറ്റില്‍ അവന്‍ മികച്ച നാല് ക്യാച്ച് എടുത്താല്‍ അവന്റെ പേര് മാധ്യമങ്ങളില്‍ വരില്ല. റണ്‍സ് കണ്ടെത്തണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പിങ്ങിലെ മികവിനേക്കാള്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലെ മികവാണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് വൃധിമാന്‍ സാഹ. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ക്രിക്കറ്റ് ലോകം നല്‍കുന്നില്ലെന്നും സാഹ പറഞ്ഞു. 

നമ്മള്‍ വിക്കറ്റ് കീപ്പര്‍മാരെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യണം. ഇതുവരെ അങ്ങനെ സംഭവിക്കുന്നത് കാണുന്നില്ല. ക്രിക്കറ്റിലെ പ്രധാന്യം അര്‍ഹിക്കുന്ന വിഭാഗമാണ് വിക്കറ്റ് കീപ്പിങ്ങും എന്ന നിലയില്‍ ചര്‍ച്ച ഉയരണം. ഇപ്പോള്‍ നമ്മള്‍ കീപ്പര്‍-ബാറ്റ്‌സ്മാന്‍ എന്നതിനേക്കാള്‍ ബാറ്റ്‌സ്മാന്‍-കീപ്പര്‍ എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്, അങ്ങനെയൊരു സമ്പ്രദായം വരികയാണെന്നും സാഹ പറഞ്ഞു. 

പതിമൂന്ന് വയസുകാരനായ വിക്കറ്റ് കീപ്പര്‍ എങ്ങനെയാണ് ശ്രദ്ധ നേടുക? റണ്‍സ് കണ്ടെത്തിയാണ് അവനത് സാധിക്കുക. ജൂനിയര്‍ ക്രിക്കറ്റില്‍ അവന്‍ മികച്ച നാല് ക്യാച്ച് എടുത്താല്‍ അവന്റെ പേര് മാധ്യമങ്ങളില്‍ വരില്ല. റണ്‍സ് കണ്ടെത്തണം. റണ്‍സ് കണ്ടെത്തുന്ന വിക്കറ്റ് കീപ്പര്‍മാരെ പിന്തുണക്കുന്ന സമ്പ്രദായമാണ് നമ്മുടേത്. അതിന് മാറ്റം വരിക ബുദ്ധിമുട്ടാണ്. എന്നാല്‍ വിക്കറ്റിന് പിന്നിലെ അവരുടെ കഴിവ് കാണിക്കുന്ന കീപ്പര്‍മാരേയും നിങ്ങള്‍ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് സാഹ ഓര്‍മിപ്പിക്കുന്നു. 

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ സാഹ എന്ന അഭിപ്രായവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത എത്തിയിരുന്നു. സാങ്കേതികമായി വലിയ കരുത്താണ് സാഹയ്ക്കുള്ളത്. അതിന് പുറമെ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. വര്‍ക്ക് എത്തിക്ക്‌സിലും, ടെക്‌നിക്കിലും മികവ്, സാഹയാണ് ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍, ദീപ്ദാസ് ഗുപ്ത പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT