Sports

അവസാന ട്വന്റി20; ഇന്ത്യ കീവീസിനെ ബാറ്റിങ്ങിന് അയച്ചു, സിക്‌സുകളില്‍ കണ്ണ് വെച്ച് രോഹിത്തും

രോഹിത്തിന്റെ ബാറ്റില്‍ നിന്നും രണ്ട് സിക്‌സുകള്‍ കൂടി പിറക്കുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കീവീസ് മണ്ണിലെ ആദ്യ ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ മൂന്നാം ട്വന്റി20യില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ട്വന്റി20യില്‍ ഇറങ്ങിയ ടീമില്‍ നിന്നും ഒരു മാറ്റം ഇന്ത്യ വരുത്തി. ചഹലിന് പകരം കുല്‍ദീപ് യാദവ് ടീമിലേക്കെത്തി. കീവീസിന്റെ പ്ലേയിങ് ഇലവനിലേക്ക് ബ്ലെയര്‍ ടിക്‌നര്‍ ട്വന്റി20യിലെ തന്റെ അരങ്ങേറ്റം കുറിക്കാനെത്തുന്നു. 

രോഹിത്തിന്റെ ബാറ്റില്‍ നിന്നും രണ്ട് സിക്‌സുകള്‍ കൂടി പിറക്കുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ട് സിക്‌സ് കൂടി പറത്തിയാല്‍ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാവും. ഇപ്പോള്‍ 102 സിക്‌സാണ് രോഹിത് ട്വന്റി20യില്‍ അടിച്ചത്. നിലവില്‍ ഒന്നാമതുള്ളത് കീവീസിന്റെ മാര്‍ട്ടിന്‍ ഗപ്ടിലും വിന്‍ഡിസിന്റെ ഗെയിലും. 

103 സിക്‌സ് വീതമാണ് ഇരുവരും നേടിയത്. ഹാമില്‍ട്ടണില്‍ കീവീസ് പ്ലേയിങ് ഇലവനിലേക്ക് ഗപ്ടില്‍ എത്തിയിട്ടില്ലാത്തതിനാല്‍ സിക്‌സുകള്‍ ആദ്യ ഇന്നിങ്‌സില്‍ അടിച്ച് ഗപ്ടില്‍ റെക്കോര്‍ഡ് കാത്ത് സൂക്ഷിക്കാന്‍ ശ്രമിച്ചേക്കുമെന്ന
ആ ഭീഷണി ഒഴിഞ്ഞുകിട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT