Sports

അവസാന ബോളില്‍ ഫീല്‍ഡ് സെറ്റ് ചെയ്തത് ധോനി, അത് കൃത്യമായി വായിച്ചെടുത്ത് ഹോപ്പ്‌

സെഞ്ചുറിയടിച്ചുവെങ്കിലും അവസാന മൂന്ന് ഓവറോളമായി ഒരു ബൗണ്ടറി പോലും ഹോപ്പിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ തന്ത്രങ്ങളാണ് ഫോമില്ലായ്മയില്‍ നില്‍ക്കുമ്പോഴും റാഞ്ചിക്കാരന് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ധോനിയുടെ തന്ത്രങ്ങള്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ്. പക്ഷേ വിന്‍ഡിസിനെതിരെ ധോനിയുടെ തന്ത്രം സഹായകമായത് ഹോപ്പിനാണ്. 

സെഞ്ചുറിയടിച്ചുവെങ്കിലും അവസാന മൂന്ന് ഓവറോളമായി ഒരു ബൗണ്ടറി പോലും ഹോപ്പിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നില്ല. ആവശ്യമായ റണ്‍റേറ്റ് കൂടി വന്നതോടെ സമ്മര്‍ദ്ദത്തിലായ വിന്‍ഡിസിനെതിരെ ഇന്ത്യ ജയം നേടുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. അവസാന ഓവറില്‍ ഉമേഷ് യാദവിന് പ്രതിരോധിക്കേണ്ടിയിരുന്നത് 13 റണ്‍സ്. 

ആ 13 റണ്‍സ് പ്രതിരോധിക്കാന്‍ തന്ത്രം മെനഞ്ഞത് ധോനിയും. ആദ്യ ബോള്‍ യോര്‍ക്കറായപ്പോള്‍ വിന്‍ഡിസ് സിംഗിള്‍ എടുത്തു. ആഷ്‌ലി നഴ്‌സ് സ്‌ട്രൈക്കില്‍ വന്നപ്പോഴും തന്ത്രം മാറ്റാതെ ബൗള്‍ ചെയ്ത ഉമേഷിന് ലെഗ് ബൈയിലൂടെ ഫോര്‍ വഴങ്ങേണ്ടി് വന്നു. അവസാന ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. ഒരു സിക്‌സ് വിന്‍ഡിസിനെ പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്തിക്കും.

അവസാന ഒരു ബോളിനായി ഇന്ത്യ ഫീല്‍ഡില്‍ തേര്‍ഡ്മാനെ കൊണ്ടുവന്നു. ഡീപ്പ് ബാക്ക്വേര്‍ഡ് പോയിന്റിലും ഫീല്‍ഡറെത്തി. ഫുള്‍ വൈഡ് ബോളിന് വേണ്ട രീതിയിലായിരുന്നു ഇന്ത്യയുടെ ഫീല്‍ഡിങ് പ്ലാന്‍. ഇത് ധോനിയുടെ തന്ത്രമായിരുന്നു എന്നാണ് മത്സരത്തിന് ശേഷം കുല്‍ദീപ് യാദവ് പറഞ്ഞത്. ഞാന്‍ മുപ്പത് മത്സരം മാത്രമാണ് കളിച്ചത്, ധോനി മുന്നൂറും, അതിന്റെ പരിചയ സമ്പത്ത് ധോനിക്കുണ്ട്. അത് വെച്ച് അദ്ദേഹം അവസാന നിമിഷം പ്ലാന്‍ സെറ്റ് ചെയ്തുവെന്ന് കുല്‍ദീപ് പറയുന്നു. എന്നാല്‍ ധോനിയുടെ പ്ലാന്‍ ഹോപ്പിനെ സമനില പിടിക്കാന്‍ സഹായിച്ചു. 

അവസാന ബോളിനായി ഫീല്‍ഡറെ നിര്‍ത്തിയിരുന്ന ഡീപ്പ് ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് ഉമേഷിന്റെ ഫുള്‍ വൈഡ് ബോള്‍ ഹോപ്പ് തൊടുത്തിട്ടു. ഉമേഷ് എവിടേക്കാകും ബോള്‍ ചെയ്യുക എന്ന് തനിക്ക് വ്യക്തമായിരുന്നു എന്നാണ് കളിക്ക് ശേഷം ഹോപ്പ് പ്രതികരിച്ചത്. വൈഡ് യോര്‍ക്കറാണ് ഉമേഷ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമായിരുന്നു. വൈഡ് യോര്‍ക്കറില്‍ പിഴവില്ലാതെ ബാറ്റ് എത്തിക്കാനായാല്‍ ബൗണ്ടറി ഞാന്‍ ഉറപ്പിച്ചിരുന്നു. കൃത്യമായി ബോള്‍ കണക്ട് ചെയ്യാനായാല്‍ സിക്‌സും ഞാന്‍ മനസില്‍ കണ്ടിരുന്നു എന്നായിരുന്നു ഹോപ്പിന്റെ വാക്കുകള്‍. ധോനിയുടെ ഫീല്‍ഡിങ് പ്ലാന്‍ ഹോപ്പ വ്യക്തമായി മനസിലാക്കിയെന്ന് ചുരുക്കം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ

ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു