Sports

അവിടുത്തെ പോലെ ഒരാള്‍ ഇവിടേയും ഉണ്ടാവുമെന്ന് ഓര്‍ക്കണ്ടേ! വീണ വീഴ്ച കണ്ടില്ലേ 

ജോ ഡെന്‍ലി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. 49 പന്തില്‍ നിന്ന് 12 റണ്‍സ് നേടിയ ഡെന്‍ലിയാണ് അവരുടെ ടോപ് സ്‌കോറര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്‌: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കളി കയ്യടക്കി ഇരുപക്ഷത്തേയും പേസര്‍മാര്‍. ആര്‍ച്ചറുടെ മികവില്‍ തങ്ങളെ 167 റണ്‍സിന് പുറത്താക്കി ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിനെ 67 റണ്‍സിന് ചുരുട്ടിക്കെട്ടി ഓസീസ് മറുപടി കൊടുത്തു. രണ്ടാം ദിവം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.

283 റണ്‍സിന്റെ ലീഡുണ്ട് ഓസീസിനിപ്പോള്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹസല്‍വുഡും, മൂന്ന് വിക്കറ്റ് വീഴ്ത്തി കമിന്‍സും, രണ്ട് വിക്കറ്റ് വീഴ്ത്തി പാറ്റിന്‍സനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ നാണംകെട്ട ടോട്ടലിലേക്ക് തള്ളിവിട്ടത്. 27.5 ഓവറില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. 

ജോ ഡെന്‍ലി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. 49 പന്തില്‍ നിന്ന് 12 റണ്‍സ് നേടിയ ഡെന്‍ലിയാണ് അവരുടെ ടോപ് സ്‌കോറര്‍. 12.5 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് ഹസല്‍വുഡ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. 

രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയ ബാറ്റിങ് തകര്‍ച്ച നേരിടുകയാണെങ്കിലും സ്മിത്തിന് പകരമെത്തിയ ലാംബുഷെയ്ന്‍ അര്‍ധശതകവുമായി പുറത്താവാതെ നില്‍ക്കുന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്നിടത്ത് പതറിയെങ്കിലും ലാംബുഷെയ്‌നും വേഡും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഓസീസ് അശ്വാസമായി. 

ലീഡ്‌സ് ഒന്നാം ഇന്നിങ്‌സിലും ലാംബുഷെയ്ന്‍ ഓസീസിന് തുണയായിരുന്നു. 74 റണ്‍സ് നേടിയ ലാംബുഷെയ്‌ന്റേയും, 61 റണ്‍സ് നേടിയ വാര്‍ണറുടേയും ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ 179 റണ്‍സിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഓസീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടത് മൂന്ന് പേര്‍ മാത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT