Sports

അവിശ്വസനീയ രാത്രി; വലയില്‍ നിറച്ചത് ഒന്‍പത് ഗോളുകള്‍; ചരിത്രമെഴുതി ലെയ്സ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി മുന്‍ ചാമ്പ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയുടെ ഉജ്ജ്വല പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി മുന്‍ ചാമ്പ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയുടെ ഉജ്ജ്വല പ്രകടനം. പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിജയം അവര്‍ സ്വന്തമാക്കി. സതാംപ്ടനെതിരെ മറുപടിയില്ലാത്ത ഒന്‍പത് ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് ലെയ്‌സ്റ്റര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 

ഈ ജയത്തോടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം എന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ലെയ്‌സ്റ്റര്‍. 1995ല്‍ ഇപ്‌സ്വിച് ടൗണ്‍ എഫ്‌സിയെ 9-0ത്തിന് തന്നെ പരാജയപ്പെടുത്തിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് ലെയ്‌സറ്ററും എത്തിയത്. 

ബ്രണ്ടന്‍ റോജേഴ്‌സിന്റെ പരിശീലക മികവില്‍ ഈ സീസണില്‍ മികച്ച രീതിയിലാണ് ലെയ്സ്റ്റര്‍ മുന്നേറുന്നത്. വമ്പന്‍ ജയത്തോടെ അവര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്നാമതുള്ള ലിവര്‍പൂളുമായി ഒരു പോയിന്റ് മാത്രമാണ് കുറവുള്ളത്. 

അയോസ് പെരസ്, ജാമി വാര്‍ഡി എന്നിവരുടെ ഹാട്രിക്ക് ഗോളുകളുടെ ബബലത്തിലാണ് ലെയസ്റ്ററിന്റെ വിജയം. 19, 39, 57 മിനുട്ടുകളിലാണ് അയോസ് ഗോളുകള്‍ നേടിയത്. വാര്‍ഡി 45, 58, 90 മിനുട്ടുകളിലും വല ചലിപ്പിച്ചു. പത്താം മിനുട്ടില്‍ ബെന്‍ ചില്‍വെല്‍, 17ാം മിനുട്ടില്‍ യുരി ടെയ്ല്‍മെന്‍സ്, 85ാം മിനുട്ടില്‍ ജെയിംസ് മാഡ്ഡിസന്‍ എന്നിവരും വല കുലുക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT