Sports

അസിസ്റ്റന്റ് റഫറിക്ക് ടോയ്‌ലറ്റില്‍ പോകണം; മൂന്ന് മിനുട്ട് മത്സരം നിര്‍ത്തിവച്ചു; തിരിച്ചെത്തിയപ്പോള്‍ ചുവപ്പ് കാര്‍ഡ്! (വീഡിയോ)

അസിസ്റ്റന്റായി നിന്ന ജോര്‍ജ്് ക്രൂസിന് ടോയ്‌ലറ്റില്‍ പോകാന്‍ വേണ്ടിയായിരുന്നു മത്സരം നിര്‍ത്തിയത 

Author : സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: പോര്‍ച്ചുഗലിലെ പ്രീമിയറ ലിഗയില്‍ ഷാവെസും നാസിയോണലും തമ്മിലുള്ള ഫുട്ബോൾ മത്സരം. ഷാവെസ് 2-1ന് മുന്നില്‍ നില്‍ക്കുന്നു. രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ റഫറി മത്സരം നിര്‍ത്തിവച്ചു. ഇരു ടീമിലേയും താരങ്ങള്‍ക്ക് കാര്യമെന്താണെന്ന് മനസിലായില്ല. 

അതിനിടെ അസിസ്റ്റന്റ് റഫറിമാരില്‍ ഒരാളായ ജോര്‍ജ് ക്രൂസ് തന്റെ കൈയിലുള്ള ഫഌഗ് മൈതാനത്തിറങ്ങി പ്രധാന റഫറി ലൂയിസ് ഗോഡിഞ്ഞോയെ ഏല്‍പ്പിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് ഓടി. പ്രധാന റഫറിയാണ് പിന്നീട് കാര്യം വെളിപ്പെടുത്തിയത്. അസിസ്റ്റന്റായി നിന്ന ജോര്‍ജ് ക്രൂസിന് ടോയ്‌ലറ്റില്‍ പോകാന്‍ വേണ്ടിയായിരുന്നു മത്സരം നിര്‍ത്തിയത്. കളി മൂന്ന് മിനുട്ടോളമാണ് നിര്‍ത്തി വച്ചത്. കാര്യം കഴിഞ്ഞ ആശ്വാസത്തില്‍ മൈതാനത്തെത്തി തന്റെ ഫഌഗ് തിരിച്ചുവാങ്ങാനായി ജോര്‍ജ് ക്രൂസ് പ്രധാന റഫറിയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം അസിസ്റ്റന്റിന് നേരെ ചുവപ്പ് കാര്‍ഡ് കാണിച്ച് രംഗം കൂടുതല്‍ രസകരമാക്കി. 

മൂന്ന് മിനുട്ട് ഇടവേള കിട്ടിയതോടെ താരങ്ങള്‍ വെള്ളം കുടിക്കാനും മറ്റും ചെലവഴിച്ചു. പരിശീലകര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ചര്‍ച്ച ചെയ്യാനുമായി സമയം വിനിയോഗിച്ചു. മത്സരം വീണ്ടും ആരംഭിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ കൂടി വലയിലാക്കി ഷാവെസ് 4-1ന് പോരാട്ടം വിജയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT