Sports

അസ്ഹര്‍ അലിയുടെ ഞെട്ടിക്കല്‍ കൊണ്ടും തീര്‍ന്നില്ല, വിചിത്ര റണ്‍ഔട്ട് വീണ്ടും

പ്ലങ്കറ്റ് ഷീല്‍ഡ് മാച്ചില്‍ വെല്ലിങ്ടണ്‍-ഒടാഗോ മത്സരത്തിന് ഇടയിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ചിരിപ്പിക്കുന്ന മറ്റൊരു റണ്‍ഔട്ട് പിറന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചായിരുന്നു അസ്ഹര്‍ അലിയുടെ റണ്‍ഔട്ട്. ബോള്‍ ബൗണ്ടറി ലൈന്‍ പിന്നിട്ടുവെന്ന് വിശ്വസിച്ച് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റ്‌സ്മാനോട് സംസാരിച്ച് നിന്നതാണ് പാക് താരം അസ്ഹര്‍ അലിക്ക് പണികൊടുത്തത്. അസ്ഹര്‍ നാണം കെട്ടത് ദുബൈയിലാണ് എങ്കില്‍ ന്യൂസിലാന്‍ഡില്‍ നിന്ന് മറ്റൊരു വിചിത്ര റണ്‍ഔട്ടിന്റെ വീഡിയോയാണ് വരുന്നത്. 

പ്ലങ്കറ്റ് ഷീല്‍ഡ് മാച്ചില്‍ വെല്ലിങ്ടണ്‍-ഒടാഗോ മത്സരത്തിന് ഇടയിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ചിരിപ്പിക്കുന്ന മറ്റൊരു റണ്‍ഔട്ട് പിറന്നത്. 47ാം ഓവറിലായിരുന്നു സംഭവം. ഫൈന്‍ ലെഗിലേക്ക് ബോള്‍ അടിച്ച് റണ്‍സിനായി ഓടുകയായിരുന്നു റിപ്പണ്‍. പക്ഷേ രണ്ടാം റണ്‍സിനായി ഓടുന്നതിന് ഇടയില്‍ റിപ്പണ്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ കാല്‍ തെന്നി വീണു. 

പക്ഷേ പാര്‍ട്ണറായ സ്മിത്ത് ഇത് കാണാതെ രണ്ടാം റണ്‍സിനായി ഓടി. തിരികെ ക്രീസിലേക്ക് ഓടാന്‍ ശ്രമിക്കവെ സ്മിത്തും കാല്‍ തെന്നി വീണു. രണ്ട് ബാറ്റ്‌സ്മാന്‍മാരും ക്രീസിന് പുറത്ത് നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് തെറിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്'; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

'ന്യു കപ്പിള്‍ ഇന്‍ ടൗണ്‍'; മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും പ്രണയത്തിലോ? ചര്‍ച്ചയായി കഫേയില്‍ നിന്നുള്ള വിഡിയോ

MG University: റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ,ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

'നുണയൻ... മാപ്പും വേണ്ട ഒരു കോപ്പും വേണ്ട'

'ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; ഇവറ്റകളെ പെറ്റ് വളര്‍ത്തുന്നത് ആരാണ്?'; കടന്നാക്രമിച്ച് കങ്കണ