Sports

ആ പതിവ് ഇത്തവണയും തെറ്റിയില്ല; തുടര്‍ച്ചയായി 12ാം തവണയും തായ് സു യിങിന് മുന്നില്‍ വീണ് സൈന

ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സൈന ഇത്തവണ തോല്‍വി വഴങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: തായ്‌വന്‍ താരവും ലോക ഒന്നാം നമ്പറുമായ തായ് സു യിങിന് മുന്നില്‍ അടിയറവ് പറയുന്ന പതിവ് തെറ്റിക്കാതെ സൈന നേഹ്‌വാള്‍. ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സൈന ഇത്തവണ തോല്‍വി വഴങ്ങിയത്. 

നേര്‍ക്കുനേര്‍ പോരില്‍ തുടര്‍ച്ചയായി ഇത് 12ാം തവണയാണ് സൈനയെ തായ് വീഴ്ത്തുന്നത്. കഴിഞ്ഞാഴ്ച ഡെന്മാര്‍ക്ക് ഓപണ്‍ ഫൈനലിന്റെ ആവര്‍ത്തനമായി ക്വാര്‍ട്ടര്‍ മാറി. സ്‌കോര്‍: 22-20, 21-11.

ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍ 20-16നു ലീഡ് ചെയ്യുമ്പോള്‍ നാല് ഗെയിം പോയിന്റുകള്‍ നഷ്ടമാക്കിയതാണ് മത്സരത്തില്‍ സൈനയ്ക്ക് തിരിച്ചടിയായത്. തിരിച്ചുവരവ് നടത്തിയ തായ് 22-20നു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മാനസികമായ മുന്‍തൂക്കവും താരം നേടിയതോടെ സൈനയെ നിഷ്പ്രഭമാക്കി തായ് 36 മിനുട്ടില്‍ മത്സരം അവസാനിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT