Sports

'ആ പന്ത് പൊട്ടിയോന്ന് നോക്കെടാ...'ബൗണ്‍സര്‍ തലയില്‍ കൊണ്ടതിന് പിന്നാലെ ധവാന്റ മാസ് ഡയലോഗെന്ന് സഞ്ജു

സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തിന് ഇടയില്‍ ധവാന്റെ തലയില്‍ ബൗണ്‍സര്‍ കൊണ്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു സാംസണിന്റേയും ശിഖര്‍ ധവാന്റേയും വെടിക്കെട്ടായിരുന്നു സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ കാര്യവട്ടത്തെ ആരാധകരെ കാത്തിരുന്നത്. സഞ്ജുവിന്റെ മിന്നും പ്രകടനം കണ്ടതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്ന ആരാധകരില്‍ വീണ്ടും കൗതുകം തീര്‍ത്ത് എത്തുകയാണ് ധവാന്റേയും സഞ്ജുവിന്റേയും ഇന്‍സ്റ്റഗ്രാമിലെ സംസാരങ്ങള്‍. 

സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തിന് ഇടയില്‍ ധവാന്റെ തലയില്‍ ബൗണ്‍സര്‍ കൊണ്ടിരുന്നു. ഈ സമയം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നത് നമ്മുടെ സഞ്ജുവും. ഇതിന്റെ വീഡിയോ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതിന് കമന്റുമായി എത്തിയാണ് സഞ്ജു കളിക്കിടയിലെ അവരുടെ സംഭാഷണം വെളിപ്പെടുത്തിയത്. 

ബൗണ്‍സര്‍ തലയില്‍ കൊണ്ടതിന് ശേഷം, ആ പന്തിന് എന്തെങ്കിലും പറ്റിയോന്ന് നോക്ക്, അത് പൊട്ടിയിട്ടുണ്ടാവും എന്നാണ് ക്രീസില്‍ വെച്ച് ധവാന്‍ പറഞ്ഞത് എന്നാണ് സഞ്ജു പറയുന്നത്. 

പരിക്കേറ്റെങ്കിലും അര്‍ധശതകം തികച്ചാണ് ധവാന്‍ മടങ്ങിയത്. സഞ്ജുവാകട്ടെ സെലക്ടര്‍മാരുടെ കണ്ണില്‍ ഇടംപിടിക്കാന്‍ ലഭിച്ച അവസരം തകര്‍ത്ത് വിനിയോഗിക്കുകയും ചെയ്തു. 48 പന്തിലാണ് സഞ്ജു 91 റണ്‍സ് എടുത്തത്. സഞ്ജുവിന്റേയും ധവാന്റേയും മികവില്‍ സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ പരമ്പര 4-1ന് ഇന്ത്യ എ സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

'പൂരം കൊടിയേറുന്നു...'; വിവാദങ്ങള്‍ പെയ്‌തൊഴിഞ്ഞു; 'ജന നായകന്‍' റിലീസ് തിയ്യതി പുറത്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 61 lottery result

ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ