Sports

ആ വിജയങ്ങളും താത്കാലികം; പരിശീലകൻ സ്ഥിരക്കാരനായപ്പോൾ റയൽ മാ‍ഡ്രിഡ് എട്ടുനിലയിൽ പൊട്ടി, ഞെട്ടി

താത്കാലിക പരിശീകനെന്ന നില മാറി സാന്റിയാഗോ സോളാരി സ്ഥിരമായപ്പോൾ സ്പാനിഷ് ലാ ലി​ഗ പോരാട്ടത്തിൽ റയലിന് ഞെട്ടിക്കുന്ന തോൽവി

Author : സമകാലിക മലയാളം ഡെസ്ക്

ഐബര്‍: താത്കാലിക പരിശീകനെന്ന നില മാറി സാന്റിയാഗോ സോളാരി സ്ഥിരമായപ്പോൾ സ്പാനിഷ് ലാ ലി​ഗ പോരാട്ടത്തിൽ റയലിന് ഞെട്ടിക്കുന്ന തോൽവി. സോളാരിക്ക് കീഴിൽ തുടർച്ചയായ നാല് വിജയങ്ങൾ സ്വന്തമാക്കി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയ റയൽ മഡ്രിഡ് വിജയങ്ങൾ താത്കാലികമാക്കിയപ്പോൾ കുഞ്ഞന്മാരായ ഐബർ അവരെ ഞെട്ടിച്ചു. ഐബറിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ തോറ്റത്. ഇതോടെ റയലിന്റെ സ്ഥിരം പരിശീലകനായുള്ള സ്പാനിഷ് ലീഗ് അരങ്ങേറ്റത്തിൽ സോളാരിക്കും തോൽവിയോടെ തുടങ്ങേണ്ട അവസ്ഥയായി.

ആദ്യപകുതിയിൽ ഐബർ ഒരു ഗോളിന് മുന്നിലായിരുന്നു. ഗോൺസാലോ എസ്കലാന്റെ (16), സെർജി എൻറിച്ച് (52), കിക്കെ (57) എന്നിവരാണ് ഐബറിന്റെ ഗോളുകൾ നേടിയത്. കളിയിൽ 61 ശതമാനം സമയം പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ഐബര്‍ പ്രതിരോധം പിളര്‍ത്താന്‍ റയലിനായില്ല. സീസണിലെ ആറാം വിജയം കുറിച്ച ഐബർ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്തെത്തി. അഞ്ചാം തോൽവി വഴങ്ങിയ റയലാകട്ടെ, ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. 

സ്പാനിഷ് പരിശീലകൻ ജുലൻ ലോപറ്റെഗുയിക്കു കീഴിൽ ടീം തുടർച്ചയായി തോറ്റതോടെ റയൽ മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തുടർന്ന് റയലിന്റെ തന്നെ ബി ടീം പരിശീകലനായിരുന്ന സാന്റിയാ​ഗോ സോളാരിക്ക് സീനിയർ ടീമിന്റെ താത്കാലിക ചുമതല നൽകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം