Sports

ആ വെല്ലുവിളി ഏറ്റെടുക്കും; ഓസീസ് പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനൊരുങ്ങി ഇന്ത്യ 

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പകല്‍- രാത്രി ടെസ്റ്റ് പോരാട്ടവും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പകല്‍- രാത്രി ടെസ്റ്റ് പോരാട്ടവും. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കഴിഞ്ഞ നവംബറിലാണ് ഇന്ത്യ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് പോരാട്ടം കളിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു കന്നി പകല്‍ രാത്രി മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ ഓസീസ് പര്യടന വേളയില്‍ ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ ഡേ നൈറ്റ് ടെസ്റ്റ് എന്ന ആശയം വച്ചിരുന്നു. അഡ്‌ലെയ്ഡില്‍ വച്ച് പകല്‍ രാത്രി ടെസ്റ്റ് കളിക്കാമെന്നായിരുന്നു ഓസീസ് മുന്നോട്ട് വച്ച ആശയം. എന്നാല്‍ വെല്ലുവിളി സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. 

ഏതായാലും ഇത്തവണ ഒരു മത്സരം പകല്‍ രാത്രിയായി കളിക്കാന്‍ ഇന്ത്യ സമ്മതിക്കുമെന്ന പ്രതീക്ഷയിലാണ് ഓസീസ് അധികൃതര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം